• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മദ്രസയിൽ പതിനാറുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത?


Updated: August 11, 2018, 10:11 PM IST
മദ്രസയിൽ പതിനാറുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത?

Updated: August 11, 2018, 10:11 PM IST
കാസർകോട്: ബന്തിയോട് മദ്രസയിൽ 16 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷൻ കൗൺസിൽ. കൊലപാതകത്തിന് പിന്നിൽ മറ്റ് ചിലർക്ക് പങ്കുണ്ടെന്നാണ് പ്രധാന ആരോപണം. മുട്ടത്തെ മഖ്ദൂമിയ ഇസ്ലാമിക് സെന്ററിലെ വിദ്യാര്‍ത്ഥിയാണ് മിദ്‌ലാജാണ് കൊല്ലപ്പെട്ടത്. മദ്രസയില്‍ സഹപാഠിയുമായുണ്ടായ പിടിവലിയില്‍ നെഞ്ചില്‍ കത്രിക ആഴ്ന്നിറങ്ങിയതാണ് മരണത്തിന് കാരണമായതെന്നാണ് ആദ്യം പുറത്ത് വന്ന വിവരം.

എന്നാല്‍ മരണത്തില്‍ സംശയമുണ്ടെന്നാണ് പ്രദേശവാസികളുടെ വാദം. സ്ഥാപനത്തില്‍ മൂന്ന് വാഹനങ്ങള്‍ ഉണ്ടായിരുന്നിട്ടും ഏഴ് കിലോമീറ്റര്‍ അകലെ നിന്നും മറ്റൊരു വാഹനം വിളിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചതാണ് ആദ്യം സംശയത്തിനിടയാക്കിയത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്ന വേളയില്‍ വസ്ത്രത്തില്‍ രക്തകറ പുരണ്ടിരുന്നില്ലെന്നും നെഞ്ചിലേറ്റ മുറിവില്‍ രക്തം ഒഴുകിപോകാത്ത നിലയില്‍ കട്ടപിടിച്ചുകിടന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് സ്ഥാപനത്തില്‍ കുട്ടികള്‍ക്ക് കുത്തുറാത്തീബ് പരിശീലനം നടന്നിരുന്നതായി പ്രദേശവാസികള്‍ ആരോപണം ഉന്നയിച്ചതെന്നാണ് പൊലീസിന്റെ സംശയം.

കുട്ടിയുടെ മൃതദേഹത്തില്‍ ചെവിക്ക് താഴെയായി കണ്ട മുറിവ് ഈ ആരോപണം ബലപ്പെടുത്തുന്നുണ്ടെന്നാണ് വിവരം.
സംഭവം അറിഞ്ഞ് കാര്യങ്ങള്‍ അന്വേഷിക്കാനായി എത്തിയ ജനപ്രതിനിധികളോട് വീട്ടുകാരെക്കാള്‍ കൂടുതല്‍ സ്ഥാപന മേധാവികള്‍ കൂടുതല്‍ ഇടപ്പെട്ട് സംസാരിച്ചതും സംശയത്തിനിടയാക്കുന്നുണ്ട്. സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ആക്ഷന്‍കമ്മിറ്റിയുടെ ആവശ്യം. റിമാന്റിലുള്ള പതിനാറുകാരന്‍ നിരപരാധിയാണെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. സ്ഥാപനത്തിലെ കുട്ടികളെയും മറ്റ് ജീവനക്കാരെയും അന്വേഷണത്തിന് വിധേയമാക്കിയാല്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്നും അന്വേഷണം വൈകിപ്പിക്കുന്നത് ഗൂഢാലോചനയ്ക്ക് വഴിവെയ്ക്കുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. യഥാർഥ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കര്‍ണാടക സ്വദേശിയായ വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ത്തതെന്നും ആരോപണമുണ്ട്. കേസില്‍ സമഗ്രമായി അന്വേഷണം നടത്തുമെന്ന് കുമ്പള സി.ഐ പ്രേംസദന്‍ ആക്ഷൻ കൗൺസിൽ പ്രവർത്തകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
First published: August 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍