ഭുവനേശ്വര്‍: ഒഡീഷയില്‍ വിവാഹ ഘോഷയാത്രക്കിടെ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് നാഗനൃത്തം സംഘടിപ്പിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. പാമ്പാട്ടി മകുടി ഊതുന്ന താളത്തിലും ഉച്ചത്തില്‍ വച്ച പാട്ടിന് ചുവടുവച്ചുമായിരുന്നു വരന്റെ ആളുകള്‍ തെരുവില്‍ നൃത്തം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
മയൂര്‍ബഞ്ച് ജില്ലയില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം. വരന്റെ ആളുകളാണ് തെരുവില്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് നാഗനൃത്തം നടത്തിയത്. പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി മൂര്‍ഖന്‍ പാമ്പിനെ രക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാമ്പാട്ടി അടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഘോഷയാത്രയില്‍ ഉച്ചത്തില്‍ പാട്ടുവെച്ചത് മൂലം പാമ്പ് വിരണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Arrest | ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താനായി 18-കാരിയായ മകളെ ബലി നൽകാൻ ശ്രമം; പിതാവുൾപ്പെടെ 9 പേർ പിടിയിൽ
ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താനായി 18 വയസുകാരിയായ മകളെ ബലി നല്കാന് ശ്രമിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഉൾപ്പെടെ 9 പേര് പിടിയില്‍. മഹാരാഷ്ട്രയിലെ യവാത്മല് ജില്ലയിലാണ് സംഭവം.
പെണ്‍കുട്ടിയുടെ പിതാവ്, തന്ത്രി, മറ്റ് ഏഴ് പേരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. രണ്ട് പെണ്‍കുട്ടികളുള്ള ഇയാള്‍ മൂത്ത മകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തിയതായും പോലീസ് സൂപ്രണ്ട് യവത്മാൽ ദിലീപ് ഭുജ്ബൽ പാട്ടീൽ പറഞ്ഞു.
പഠനത്തിനായി ബന്ധുവീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി അടുത്തിടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. പ്രതി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ താന്ത്രിക ചടങ്ങുകൾ നടത്തുകയും ഏപ്രിൽ 25 ന് മകളെ സംസ്കരിക്കാൻ വീട്ടിൽ ഒരു കുഴി കുഴിക്കുകയും ചെയ്തിരുന്നവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിവരം മനസിലാക്കിയ പെൺകുട്ടി എങ്ങനെയോ തന്റെ സുഹൃത്തിനെ വിവരമറിയിക്കുകയും തുടർന്ന് ഈ സുഹൃത്ത് പോലീസിനെ സമീപിക്കുകയും ചെയ്തതോടെയാണ് പ്രതികൾ പിടിയിലായത്.
കൊലപാതക ശ്രമം (സെക്ഷൻ 307), ബലാത്സംഗം (സെക്ഷൻ 376) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പ്രതികൾക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.