നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വായ് മൂടിക്കെട്ടി, സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി; നാഗ്പുരിൽ 19കാരിക്ക് ക്രൂര ബലാത്സംഗം

  വായ് മൂടിക്കെട്ടി, സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി; നാഗ്പുരിൽ 19കാരിക്ക് ക്രൂര ബലാത്സംഗം

  അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   നാഗ്പുർ: പത്തൊൻപതു വയസുകാരി അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായി. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയുടെ വായ് മൂടികെട്ടുകയും സ്വകാര്യഭാഗങ്ങളിൽ ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിക്കുകയും ചെയ്തു. നാഗ്പൂരിലെ പാർഡി പ്രദേശത്താണ് സംഭവം.

   കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പ്രതിയായ യോഗിലാലിനെ(52) ഗോണ്ടിയ ജില്ലയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ജോലിചെയ്യുന്ന സ്പിന്നിങ് മില്ലിലെ സൂപ്പർവൈസറാണ് അറസ്റ്റ് ചെയ്യപ്പെട്ട യോഗിലാൽ. സഹോദനൊപ്പം വാടക വീട്ടിലായിരുന്നു പെൺകുട്ടി താമസിക്കുന്നത്.

   സഹോദരനും പെൺസുഹൃത്തും ചില ആവശ്യങ്ങൾക്കായി നാട്ടിൽ പോയ സമയത്താണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി ബലാത്സംഗത്തിന് ഇരയാക്കിയത്. ലൈംഗികമായി പീഡിപ്പിക്കുന്നത് എതിർത്തപ്പോഴാണ് പ്രതി പെൺകുട്ടിയുടെ വായിൽ തുണി തിരുകിക്കയറ്റിയത്. അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയത്.

   അവശനിലയിലായ പെൺകുട്ടി ജനുവരി 24ന് സഹോദരൻ തിരിച്ചെത്തിയശേഷം പാർഡി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെൺകുട്ടി ഗോണ്ടിയയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
   Published by:Anuraj GR
   First published: