• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder |കണ്ണില്‍ ആണി; മുഖത്ത് സിഗരറ്റ് കൊണ്ട് പൊള്ളലേറ്റ പാടുകള്‍; 10 വയസുകാരന്റെ മൃതദേഹം നഗ്‌നമായി പാടത്ത്

Murder |കണ്ണില്‍ ആണി; മുഖത്ത് സിഗരറ്റ് കൊണ്ട് പൊള്ളലേറ്റ പാടുകള്‍; 10 വയസുകാരന്റെ മൃതദേഹം നഗ്‌നമായി പാടത്ത്

കൊലപാതകം ചെയ്ത ആള്‍ കാല്‍ ഉപയോഗിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ചിട്ടുണ്ട് എന്ന് കഴുത്തിലെ പാടുകള്‍ സൂചിപ്പിക്കുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ (Uttar Pradesh) കഴിഞ്ഞ ദിവസം കാണാതായ 10 വയസുകാരന്റെ വികൃതമായ മൃതശരീരം (Dead body) കാണ്‍പൂരിലെ നര്‍വാള്‍ ഭാഗത്തെ പാടത്ത് കണ്ടെത്തി. കുട്ടിയുടെ ഒരു കണ്ണിലൂടെ ആണി തറച്ചതായും മുഖത്ത് സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചതിന്റെ പാടുകള്‍ ഉണ്ടെന്നും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു.

    കൊലപാതകം ചെയ്ത ആള്‍ കാല്‍ ഉപയോഗിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ചിട്ടുണ്ട് എന്ന് കഴുത്തിലെ പാടുകള്‍ സൂചിപ്പിക്കുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കേസ് അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.

    നര്‍വാളിലെ ബെഹ്ത്ത ഗ്രാമത്തിലെ കുട്ടിയെ തിങ്കളാഴ്ച ഉച്ചക്ക് ശേഷം കളിക്കാന്‍ പോയതിനു ശേഷമാണ് കാണതായത്. കുട്ടിയുടെ വികൃതമാക്കപ്പെട്ട നഗ്‌ന ശരീരം പാടത്ത് വെച്ച് പ്രദേശവാസിയായ രാമേന്ദ്ര മിശ്രയാണ് കണ്ടത്. വസ്ത്രങ്ങള്‍ സമീപത്തെ മറ്റൊരു പാടത്ത് കണ്ടെത്തി. മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഉറപ്പിക്കാന്‍ സാധിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.

    നാടന്‍ മദ്യം, ഗ്ലാസ്, രക്തക്കറ പുരണ്ട വടി എന്നിവ സംഭവസ്ഥലത്ത് നിന്ന് ഫോന്‍സിക് സംഘം കണ്ടെടുത്തു. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്തതായി കാണ്‍പൂര്‍ ഔട്ടര്‍ എസ്.പി അജിത് കുമാര്‍ സിന്‍ഹ പറഞ്ഞു.

    Also read: Murder | അയൽവാസികളോട് അപവാദം പറഞ്ഞെന്ന് ആരോപണം; മകൻ അമ്മയെ തലക്കടിച്ചു കൊന്നു

    Arrest | വീട്ടമ്മയ്ക്ക് മുന്നിൽ നഗ്നതാ പ്രദർശനവും വീടുകയറി ആക്രമണവും; നാലുപേർ പിടിയിൽ

    തിരുവനന്തപുരം: വീട്ടമ്മയ്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും വീട് കയറി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. കള്ളിക്കാട് മൈലക്കര സ്വദേശികളായ അഖില്‍ ചന്ദ്രന്‍ (25), വിജേഷ് (26), വീരണകാവ് ശ്രീനിലയത്തില്‍ ശ്രീക്കുട്ടന്‍ (27), കള്ളിക്കാട് ആല്‍പ്പുരക്കര വീട്ടില്‍ വിഷ്ണു(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നാലംഗ സംഘം മദ്യലഹരിയിൽ അതിക്രമം കാട്ടിയത്. പ്രദേശത്തെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷമാണ് ഇവർ മദ്യപിച്ച് വീട്ടമ്മയ്ക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയത്. കൂടാതെ അശ്ലീല സംഭാഷണവും ഇവർ നടത്തി. ഇക്കാര്യം ചോദ്യം ചെയ്തതിന് വീട്ടമ്മയുടെ മകനെ വീടുകയറി ആക്രമിക്കുകയും ചെയ്തു. തടയാനെത്തിയ വീട്ടമ്മയെ സംഘം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തോളെല്ലിന് പൊട്ടലേറ്റ വീട്ടമ്മ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

    സംഭവത്തിൽ വീട്ടമ്മയും കുടുംബവും നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് നാലുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇമ്രുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
    Published by:Sarath Mohanan
    First published: