റോഡരികിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ ഗുർഗോണിൽ ഇഫ്കോ ചൗക്കിലാണ് സംഭവം. വസ്ത്രങ്ങളില്ലാത്ത പൂർണ നഗ്നശരീരമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് പൊലീസ് വിവരം അറിയുന്നത്.
20 നും 25 നും പ്രായമുള്ള യുവതിയുടേതാണ് മൃതദേഹമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ ആക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Also Read- ഭാര്യയെ അതിക്രൂരമായി മർദിച്ച് വീഡിയോ ചിത്രീകരിച്ചു; ഭർത്താവ് അറസ്റ്റിൽ കൊല്ലപ്പെട്ട യുവതി ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ബലാത്സംഗ സാധ്യത തള്ളിക്കളയാനാകില്ലെന്ന് പോസ്റ്റ്മോർട്ടം നടത്തിയ സംഘത്തിലെ ഒരു ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹത്തിൽ അരക്കെട്ടിന്റെ ഭാഗത്ത് പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യഭാഗത്തും പരിക്ക് പറ്റിയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.