• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തലയിൽ അടിവസ്ത്രം ധരിച്ച് 'നഗ്നനായ കള്ളൻ' അറസ്റ്റിൽ; പിടിയിലായത് നിയമബിരുദ വിദ്യാർഥി


Updated: May 23, 2018, 10:28 AM IST
തലയിൽ അടിവസ്ത്രം ധരിച്ച് 'നഗ്നനായ കള്ളൻ' അറസ്റ്റിൽ; പിടിയിലായത് നിയമബിരുദ വിദ്യാർഥി

Updated: May 23, 2018, 10:28 AM IST
തിരുവനന്തപുരം: തലയിൽ അടിവസ്ത്രം ധരിച്ചെത്തിയ 'നഗ്നനായ കള്ളനെ' പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി എഡ്വിൻ ജോണാണ് പാറശാലയിൽ പിടിയിലായത്. നഗ്നനായി മോഷ്ടിക്കാനെത്തിയ എഡ്വിൻ ജോസ് സിസിടിവി ക്യാമറയിൽ കുടുങ്ങുകയായിരുന്നു.

നെടുമങ്ങാടിന് സമീപത്തുള്ള വീട്ടിലെത്തിയപ്പോഴാണ് സിസിടിവി ക്യാമറയിൽ കുടങ്ങിയത്. ഇയാൾ നിയമബിരുദ വിദ്യാർഥിയാണെന്ന് പൊലീസ് പറയുന്നു. നെയ്യാറ്റിൻകര, പാറശാല പ്രദേശങ്ങളിലായി ഇരുപത്തിയഞ്ചോളം വീടുകളിൽ ഇയാൾ മോഷണം നടത്തിയതായാണ് വിവരം.

മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങിനടന്നാണ് ഇയാൾ കവർച്ച നടത്തുന്നത്. മോഷണത്തിനുശേഷം ബൈക്ക് സമീപത്ത് ഉപേക്ഷിക്കുകയാണ് പതിവ്. വയർ കട്ടർ ഉപയോഗിച്ചാണ് എഡ്വിൻ വാതിൽ തകർക്കുന്നത്. കേരള-തമിഴ് നാട് അതിർത്തിയിലുള്ള വീടുകളിലാണ് മോഷണങ്ങളിലേറെയും.

തൊണ്ടിമുതൽ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി, തെളിവെടുപ്പിനായി കൊണ്ടുപോയി. പ്രധാനമായും പണവും സ്വർണാഭരണങ്ങളുമാണ് ഇയാൾ മോഷ്ടിക്കുന്നത്.
First published: May 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍