ഇന്റർഫേസ് /വാർത്ത /Crime / സംസ്ഥാനത്ത് ആറിടങ്ങളിലായി റെയ്ഡ്; കഞ്ചാവും LSD സ്റ്റാമ്പും MDMAയും വ്യാജമദ്യവും പിടികൂടി എക്സൈസ്

സംസ്ഥാനത്ത് ആറിടങ്ങളിലായി റെയ്ഡ്; കഞ്ചാവും LSD സ്റ്റാമ്പും MDMAയും വ്യാജമദ്യവും പിടികൂടി എക്സൈസ്

കഞ്ചാവ് കച്ചവടക്കാരിയായ സ്ത്രീ ഉൾപ്പെടെ ഏഴു പേരെ എക്സൈസ്സ് കസ്റ്റഡിയിലെടുത്തു

കഞ്ചാവ് കച്ചവടക്കാരിയായ സ്ത്രീ ഉൾപ്പെടെ ഏഴു പേരെ എക്സൈസ്സ് കസ്റ്റഡിയിലെടുത്തു

കഞ്ചാവ് കച്ചവടക്കാരിയായ സ്ത്രീ ഉൾപ്പെടെ ഏഴു പേരെ എക്സൈസ്സ് കസ്റ്റഡിയിലെടുത്തു

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

സംസ്ഥാന വ്യാപകമായി വൻ തോതിൽ കഞ്ചാവും LSD സ്റ്റാമ്പും MDMA യും വ്യാജമദ്യവും പിടികൂടി എക്സൈസ്. സംസ്ഥാനത്ത് ആറിടങ്ങളിലായി നടത്തിയ റെയ്ഡിൽ 60 മില്ലിഗ്രാം LSD സ്റ്റാമ്പും 10 കിലോയോളം കഞ്ചാവും 5.27 ഗ്രാം MDMAയും അഞ്ച് കിലോ ഗോവന്‍ മദ്യവും എക്സൈസ് പിടികൂടി. കഞ്ചാവ് കച്ചവടക്കാരിയായ സ്ത്രീ ഉൾപ്പെടെ ഏഴു പേരെ എക്സൈസ്സ് കസ്റ്റഡിയിലെടുത്തു.

മൂലമറ്റം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും കാഞ്ഞാർ-വാഗമൺ റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് 60 മില്ലിഗ്രാം LSD സ്റ്റാമ്പ് കണ്ടെടുത്തത്. എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ കുരീക്കാട് വില്ലേജിൽ പൂച്ചക്കുഴി കവലക്കരയിൽ വെട്ടിക്കാട് വീട്ടിൽ 20 വയസ്സുള്ള അർജുൻ എം., എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ കുരീക്കാട് വില്ലേജിൽ ചോറ്റാനിക്കര വെങ്ങാലിൽ വീട്ടിൽ 19 വയസ്സുള്ള നവനീത് പി എന്നിവരിൽ നിന്നാണ് ‘കമഴ്സൽ ക്വാണ്ടീറ്റി’ വരുന്ന LSD സ്റ്റാമ്പ് കണ്ടെടുത്തത്.

20 വർഷം വരെ കഠിന തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. വാഗമൺ ഭാഗത്തുള്ള റിസോർട്ടുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി സംഘടിപ്പിക്കുന്നതിനാണ് LSD കടത്തികൊണ്ടുവന്നതെന്ന് ഇരുവരും പറഞ്ഞു. പ്രതികൾ ഇരുവരും മുട്ടം സബ്ജയിലിൽ റിമാൻഡിലാണ്. പ്രിവന്റിവ് ഓഫീസര്‍മാരായ ആർ. പ്രകാശ്, വി.എസ്. നിസ്സാര്‍, പ്രിവന്റിവ് ഓഫീസര്‍ (ഗ്രേഡ്) കെ.യു. കുര്യന്‍, സിവിൽ എക്സൈസ് ഓഫീസർമാരായ അബിന്‍, ഷാജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ അംബിക എം. എന്നിവർ പങ്കെടുത്തു.

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെകടർ കെ.കെ. ഷിജിൽ കുമാറിൻ്റെ നേതൃത്വത്തിൽ പരിയാരം കോരൻപീടിക ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 211 ചെറു പൊതികളിലായി വില്പനയ്ക്കായി സൂക്ഷിച്ച രണ്ടു കിലോ 70 ഗ്രാം കഞ്ചാവുമായി ഓണപ്പറമ്പ് സ്വദേശി 30 വയസുള്ള മുഹമ്മദ് അസ്ലം എന്നയാളെ അറസ്റ്റ് ചെയ്തു. ഉദ്ദേശം 10 ഗ്രാം വീതം കഞ്ചാവ് അടങ്ങിയ 211 പൊതികളാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്. കർണ്ണാടകയിലെ പെരിയപട്ടണം എന്ന സ്ഥലത്ത് നിന്നാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നത്. തളിപ്പറമ്പ് JFCM കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻണ്ട് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ. സജീവ്, അഷറഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു കെ.വി. മുഹമ്മദ് ഹാരീസ് . വിനീത് പി. ആർ. ഡ്രൈവർ അജിത്ത് എന്നിവർ പങ്കെടുത്തു.

Also read: പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 58കാരന് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ

കാട്ടാക്കട റെയിഞ്ച് പരിധിയിൽ അരുവിക്കര മൈലാടുംപാറ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന കിഴക്കേക്കര പുത്തൻവീട്ടിൽ 45 വയസ്സുള്ള വത്സലയെ കാട്ടാക്കട റെയിഞ്ച് ഇൻസ്പെക്ടർ പാർട്ടിയും പിടികൂടി ഇവരിൽനിന്ന് 2.1 കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിൽ എടുത്തു. റെയ്ഡിൽ റേഞ്ച് ഇൻസ്പെക്ടർ V.N. മഹേഷ്, പ്രിവന്റിവ് ഓഫീസര്‍ ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത്, വിനോദ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വീവ, ഡ്രൈവർ അനിൽകുമാർ പങ്കെടുത്തു.

ആലപ്പുഴ ചേർത്തലയിൽ മുഹമ്മ സ്വദേശി 42 വയസ്സുള്ള രാജീവിനെ 2.6 കിലോഗ്രാം കഞ്ചാവുമായി എക്സെസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന് അടിമയായ ഇയാൾ ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്തുന്നതിനും ആർഭാടജീവിതം നയിക്കുന്നതിനും വേണ്ടിയാണ് കഞ്ചാവ് വില്പന തുടങ്ങിയതെന്ന് ചോദ്യംചെയ്ത് അറിവായിട്ടുണ്ട്. ആലപ്പുഴ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എസ്. സജീവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതി കഞ്ചാവുമായി പിടിയിൽ ആയത്. ചേർത്തല റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ റോയിയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എൻ ബാബു , പ്രിവൻ്റീവ് ഓഫീസർ എൻ. ബാബു, പ്രിവൻ്റീവ് ഓഫീസർ ഷിബു പി. ബെഞ്ചമിൻ, സിവിൽ എക്സൈസ് സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ആർ. രാജീവ്, ബി.എം. ബിയാസ്, കെ.വി. സുരേഷ്, പി. പ്രതീഷ്, ഓഫീസർ വനിതാ സിവിൽ എക്സൈസ് ഓഫീസർ രഞ്ജിനി ആർ. എന്നിവർ പങ്കെടുത്തു.

പാലക്കാട് ആർപിഎഫും സി.ഐ.ബിയും പാലക്കാട് എക്സൈസ് റേഞ്ചും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് മൂന്നു കിലോ കഞ്ചാവ് പിടികൂടി. തൃശ്ശൂർ ചാലക്കുടി സ്വദേശി 26 വയസ്സുള്ള സച്ചിൻ ആണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ എൻ. രാജേഷ്, പ്രിവൻ്റീവ് ഓഫീസർ മാരായ പി.എസ്. സുമേഷ്, മുഹമ്മദ് റിയാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത്, നൗഫൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രേണുകദേവി, RPF/CIB സബ് ഇൻസ്പെക്ടർ ദീപക്, എസ്.എം. രവി, അസിസ്റ്റൻറ് ഇൻസ്പെക്ടർമാരായ കെ. സജു, എൻ. അശോക് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ വെള്ളനാട് വാളിയറ മഴുവൻകോട് ഭാഗത്ത്‌ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 5.27 ഗ്രാം MDMA യുമായി മഴുവൻകോട് സ്വദേശി 25 വയസുള്ള വിഷ്ണു എക്സൈസ് കസ്റ്റ്ഡിയിലായി.

ഈ പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിന്റെ പ്രമുഖനാണ് എക്‌സൈസ് പിടിയിലായ വിഷ്ണു. പ്രദേശത്തെ ചെറുപ്പക്കാരും വിദ്യാർത്ഥികളും ഇയാളുടെ ഇരകളാണ്. കൂടാതെ, തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ

തിരുവനന്തപുരം സെൻട്രൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സുമായി നടത്തിയ പരിശോധനയിൽ ട്രെയിനിൽ യാത്രക്കാർക്ക് വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്ന 5.060 ലിറ്റർ ഗോവൻ മദ്യവുമായി നിന്ന ട്രെയിനിലെ താൽക്കാലിക ക്ലീനിംഗ് ജോലിക്കാരനായ ഗുജറാത്ത്‌ സ്വദേശി 25 വയസുള്ള സുമര സൽമാൻഖാൻ ഇസ്മായിലിനെ പിടികൂടി ഒരു അബ്കാരി കേസ് എടുത്തു. കേസ്‌ കണ്ടെടുത്ത സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ. ഷിബുവിനോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ അനിൽ കുമാർ, സന്തോഷ്‌ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ, സുരേഷ് ബാബു, അക്ഷയ്, സുരേഷ്, ഡ്രൈവർ അനിൽകുമാർ, റെയിൽവേ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജോജി ജോസഫ്, RPF കോൺസ്റ്റബിള്മാറരായ അരുൺ ബാബു, അജിത് കുമാർ, മൈക്കിൾ എന്നിവരും പങ്കെടുത്തു.

First published:

Tags: Excise raid, MDMA, Narcotic products