നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നർക്കോട്ടിക്സ് സി ഐ അടിച്ചു ഫിറ്റായി; പൂന്തുറ എസ് ഐക്ക് തെറിയഭിഷേകം

  നർക്കോട്ടിക്സ് സി ഐ അടിച്ചു ഫിറ്റായി; പൂന്തുറ എസ് ഐക്ക് തെറിയഭിഷേകം

  എസ് ഐ കാര്യങ്ങൾ ചോദിച്ചതോടെ സിഐ തെറിവിളി തുടങ്ങി. കാര്യങ്ങൾ കയ്യാങ്കളിയുടെ വക്കിലെത്തിയതോടെയാണ് താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന കാര്യം സി ഐ പറഞ്ഞത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തിരുവനന്തപുരം: മദ്യ ലഹരിയിൽ വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന എസ് ഐയോട് തട്ടിക്കയറി നർക്കോട്ടിക്സ് സി ഐ. ഇന്ന് വൈകിട്ട് പൂന്തുറ കുമരിചന്തയിലാണ് നർക്കോട്ടിക്സ് സി.ഐ ജോൺസൺ മദ്യലഹരിയിൽ പൂന്തുറ എസ്. ഐയോട് തട്ടിക്കയറുകയും കയ്യാങ്കളിയുടെ വക്കുവരെ എത്തുകയും ചെയ്തത്.

  അമിത മദ്യലഹരിയിലായിരുന്ന സി.ഐ കിഴക്കേക്കോട്ടയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി. ഓട്ടോറിക്ഷയ്ക്കുള്ളിൽ ബഹളം ഉണ്ടാക്കിതിനെത്തുടർന്ന് ഓട്ടോഡ്രൈവർ വണ്ടിയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പട്ടു. എന്നാൽ താൻ പൊലീസാണെന്ന് ഭീഷണിപ്പെടുത്തി വീണ്ടും യാത്ര തുടരുകയായിരുന്നു. കൃത്യമായ സ്ഥലം പറയാതെ ഓട്ടോക്കാരനെ നഗരം മുഴുവനും ചുറ്റിച്ചു. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് കുമരിച്ചന്തയിൽ എത്തിയപ്പോൾ പൂന്തുറ എസ് ഐയും സംഘവും പട്രോളിംഗ് നടത്തുന്നത് ഓട്ടോ ഡ്രൈവർ കാണുകയും എസ് ഐയോട് കാര്യം പറയുകയും ചെയ്തു.

  എന്നാൽ എസ് ഐ കാര്യങ്ങൾ ചോദിച്ചതോടെ സിഐ തെറിവിളി തുടങ്ങി. കാര്യങ്ങൾ കയ്യാങ്കളിയുടെ വക്കിലെത്തിയതോടെയാണ് താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന കാര്യം സി ഐ പറഞ്ഞത്. ഇതോടെ എസ്. ഐ തന്നെ സി ഐയെ അനുനയിപ്പിച്ച് ഓട്ടോയിൽ കയറ്റി വിട്ടു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് പൂന്തുറ സി. ഐയുടെ വിശദീകരണം.

  കോട്ടയത്ത് അക്രമം നടന്നത് അനാശാസ്യകേന്ദ്രത്തിലോ? സ്ഥലത്തുനിന്ന് ഗർഭനിരോധന ഉറകളും കണ്ടെത്തി

  ചൊവ്വാഴ്ച രാത്രി 9 മണിക്ക് ആണ് കോട്ടയം ചന്ത കവല ടി ബി റോഡിലുള്ള വാടക വീട്ടിൽ അക്രമം നടന്നത്. അക്രമത്തിൽ ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫിനും അമീർ ഖാനും കാര്യമായി പരിക്കേറ്റിട്ടുണ്ട്. കാലും കയ്യും അറ്റുപോകുന്ന നിലയിലായിരുന്നു ഇവരുടെ അവസ്ഥ. എന്നിട്ടും പരാതി ഒന്നുമില്ല എന്നാണ് തുടക്കത്തിൽ ഇവർ പോലീസിനോട് പറഞ്ഞത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ശേഷവും പരാതിയില്ല എന്ന് പറഞ്ഞത് പോലീസ് ആദ്യം തന്നെ സംശയത്തോടെയാണ് കണ്ടത്.

  നഗരത്തിൽ പ്ലംബിംഗ് ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുന്നതിനാണ്  വാടകയ്ക്ക് താമസിക്കുന്നത് എന്നാണ് യുവാക്കൾ പോലീസിന് നൽകിയ മൊഴി. ദിവസവേതനക്കാർ ആയിട്ടും ഭക്ഷണം വെക്കാനായി മാത്രം 25 കാരിയെ വീട്ടിൽ താമസിപ്പിച്ചു എന്ന മൊഴിയും പൊലീസ് വിശ്വസിച്ചിട്ടില്ല. പോലീസിന്റെ സംശയം ഇരട്ടിയാക്കുന്ന നടപടിയാണ് തുടക്കത്തിൽ തന്നെ പരാതിക്കാരിൽ നിന്നും ഉണ്ടായത്.

  അതുകൊണ്ടുതന്നെ സംഭവം നടന്ന് 24 മണിക്കൂറിന് ശേഷവും അക്രമത്തിന് കാരണമെന്ന് കണ്ടെത്താൻ പോലീസിന് ആയിരുന്നില്ല. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ച്  സംഭവത്തിൽ വ്യക്തത വരുത്താനാണ് പൊലീസ് നീക്കം. വീട് അനാശാസ്യ കേന്ദ്രമായിരുന്നോ എന്ന സംശയം പൊലീസിനുണ്ട്. ഇതു സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് വീട്ടിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഗർഭനിരോധന ഉറകൾ അടക്കം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അനാശാസ്യകേന്ദ്രം എന്ന് സംശയം തുടക്കത്തിൽ പോലീസിന് ഉണ്ടായത് ഇവിടെ നിന്നാണ്.

  Also Read- കോട്ടയത്ത് അർധരാത്രി വാടകവീട്ടിൽ വടിവാൾ ആക്രമണം; എന്താണ് സംഭവിച്ചതെന്നറിയാതെ പോലീസ്

  ഹണിട്രാപ്പ് സംഘങ്ങൾ കഴിഞ്ഞ കുറേക്കാലമായി കോട്ടയം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. വ്യവസായികൾ അടക്കം നൽകിയ പരാതിയിൽ നേരത്തെ ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റുകൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ അങ്ങനെയുള്ള അന്വേഷണങ്ങളും പോലീസ് നടത്തുന്നുണ്ട്.
  Published by:Anuraj GR
  First published:
  )}