• HOME
  • »
  • NEWS
  • »
  • crime
  • »
  • കേരളത്തിലെ പത്തോളം മാധ്യമപ്രവർത്തകരിൽ നിന്ന് എൻഐഎ വിവരം തേടി; രാജ്യതാല്പര്യത്തിന് വിരുദ്ധമായ ഉള്ളടക്കത്തിന്റെ പേരിൽ

കേരളത്തിലെ പത്തോളം മാധ്യമപ്രവർത്തകരിൽ നിന്ന് എൻഐഎ വിവരം തേടി; രാജ്യതാല്പര്യത്തിന് വിരുദ്ധമായ ഉള്ളടക്കത്തിന്റെ പേരിൽ

ഇപ്പോൾ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ വിശദമായ മൊഴിയെടുക്കും എന്നാണ് സൂചന

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    തിരുവനന്തപുരം/ കൊച്ചി: നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് രാജ്യതാല്പര്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കത്തിന്റെ പേരിൽ കേരളത്തിൽ പ്രവർത്തിക്കുന്ന പത്തോളം മാധ്യമപ്രവർത്തകരിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിവരം തേടി. കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി കൊച്ചിയിലാണ് ഇത് സംബന്ധിച്ച് ഇവരുമായുള്ള കൂടിക്കാഴ്ചകൾ നടക്കുന്നത്. ഇനിയും വരുന്ന ദിവസങ്ങളിൽ കൂടുതൽ മാധ്യമ പ്രവർത്തകരെ എൻഐഎ ഉദ്യോഗസ്ഥർ കാണും എന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ ഏജൻസികൾ ഉദ്യോഗസ്ഥർ തയാറായിട്ടില്ല.

    ഇവരിൽ പലർക്കും ഒരു നിരോധിത സംഘടനയുമായി കേവലം വാർത്തകൾ നൽകുന്നതിന് അപ്പുറം ഉള്ള ബന്ധങ്ങൾ, അവരുടെ നേതാക്കളുമായി ഉള്ള ബന്ധം, ആശയ രൂപീകരണത്തിലെയും പ്രചാരണത്തിലെയും പങ്ക്, മാധ്യമങ്ങളിലെയും സമൂഹ മാധ്യമങ്ങളിലെയും ഇടപെടലുകൾ, അതുവഴി മറ്റുള്ളവരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ, വരുമാന സ്രോതസ്, പലപ്പോഴായി നടത്തിയ വിദേശ യാത്രകൾ ഇവയെല്ലാം കുറിച്ച് നേരിട്ടുള്ള വിവര ശേഖരണമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.

    Also Read- ഗുണ്ടാ മാഫിയ ബന്ധമുള്ള DySP വരെയുള്ള 23 പൊലീസുകാർക്കെതിരെ വിജിലൻസ് അന്വേഷണം

    സംസ്ഥാനത്തെ പ്രമുഖ അച്ചടി, ടെലിവിഷൻ , ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരും പ്രവർത്തിച്ചിരുന്നവരുമായ മാധ്യമ പ്രവർത്തകർ ഇക്കൂട്ടത്തിൽ ഉണ്ട് എന്നാണ് സൂചന. പലരും ഒന്നിലേറെ സ്ഥാപനങ്ങളിലായി 15 മുതൽ 30 വർഷം വരെ പ്രവർത്തിച്ച പരിചയമുള്ളവരാണ്.

    ന്യൂഡൽഹി, ഹൈദരാബാദ് യൂണിറ്റുകളിലെ എൻഐഎ ഉദ്യോഗസ്ഥരാണ് ഇവരിൽ നിന്നും വിവരം രേഖപ്പെടുത്തുന്നത്. ഈ ഉദ്യോഗസ്ഥർ ഒരാഴ്ചയിലേറെയായി കേരളത്തിൽ ഉണ്ട്. കൂടാതെ കൊച്ചി യൂണിറ്റിലെ മലയാളി ഉദ്യോഗസ്ഥരുടെ സഹായവും ലഭ്യമാക്കുന്നുണ്ട്.

    ദേശീയ താല്പര്യത്തിന് വിരുദ്ധ സ്വഭാവമുളള കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്കനുകൂലമായ വാർത്തകളുടെ പേരിൽ എൻഐഎ ചില മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നു. ഇതിനുപുറമെയാണ് പ്രതികളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളും ഇവരെ സ്ഥിരമായി ബന്ധപ്പെടുന്നവരുടെ വിശദാംശങ്ങളും രേഖകളും ശേഖരിച്ച ശേഷം രണ്ടാംഘട്ട മൊഴിയെടുപ്പ് എൻഐഎ നടത്തുന്നത്.

    ഇപ്പോൾ നടക്കുന്ന ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ വിശദമായ മൊഴിയെടുക്കും എന്നാണ് സൂചന.

    First published: