ബെംഗളൂരു: മകന്റെ ഡയപ്പറിനുള്ളിൽ സ്വര്‍ണം കടത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. രണ്ടു വയസുള്ള മകനെയാണ് സ്വർണം കടത്താനായി ഉപയോഗിച്ചത്. മംഗളൂരു വിമാനത്താവളത്തില്‍ കാസർഗോഡ് സ്വദേശിയാണ് പിടിയിലായത്.
മകന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമാണ് ഇയാൾ സ്വര്‍ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. സ്കാനിംഗിനിടയാണ് കുട്ടിയുടെ ശരീരത്തിലും സ്വർണം കണ്ടെത്തിയത്. പിതാവും കുഞ്ഞും ദുബായിൽ നിന്ന് എത്തിയതായിരുന്നു.
കുഞ്ഞിന്റെ ഡയപ്പറിൽ നിന്നും പിതാവിൽ നിന്നും 76ലക്ഷം രൂപ വിലമതിക്കുന്ന 1.350 കിലോ സ്വർണമാണ് പിടികൂടിയത്. കേസിൽ കുഞ്ഞ് ഉൾപ്പെട്ടതിനാൽ മറ്റുവിവരങ്ങൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.