നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized |മിഠായിയില്‍ ഒളിപ്പിച്ച് ലഹരിക്കടത്ത്; കേരളത്തിലും തമിഴ്നാട്ടിലും വന്‍ ലഹരി വേട്ട

  Drug Seized |മിഠായിയില്‍ ഒളിപ്പിച്ച് ലഹരിക്കടത്ത്; കേരളത്തിലും തമിഴ്നാട്ടിലും വന്‍ ലഹരി വേട്ട

  ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ചാണ് ലഹരി വസ്തുക്കള്‍ കടത്തുന്നത്‌

  drugs

  drugs

  • Share this:
   തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ ലഹരിവേട്ട. തിരുവനന്തപുരത്ത് എത്തിയ പാഴ്‌സലില്‍ നിന്നും ആംഫിറ്റാമിനും LSDയും പിടിച്ചെടുത്ത് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB).

   ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ചാണ് ലഹരി വസ്തുക്കള്‍ കടത്തുന്നത്‌. 200 കിലോ കഞ്ചാവ് തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്നും ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ നാല് പേരെ NCB അറസ്റ്റ് ചെയ്തു.

   പിതാവ് പീഡിപ്പിച്ചു കൊന്ന യുവതിയുടെ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

   ഭോപ്പാല്‍: വീട്ടുകാർ എതിർത്ത യുവാവിനെ പ്രേമിച്ച് വിവാഹം കഴിച്ചതിന് പിതാവ് ബലാത്സംഗം ചെയ്തു കൊന്ന യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ സീഹോര്‍ ജില്ലയിലാണ് സംഭവം. 21 കാരനായ യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് 21കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
   ഒരു വര്‍ഷം മുന്‍പാണ് യുവതിയും യുവാവും പ്രണയിച്ചു വിവാഹം കഴിച്ചത്. നവംബര്‍ നാലിന് ഇവരുടെ ആറുമാസം പ്രായമായ ആണ്‍കുട്ടി അസുഖം ബാധിച്ച്‌ മരിച്ചു. കൊല്ലപ്പെട്ട യുവതി, സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുട്ടിയെ സംസ്ക്കരിക്കുന്നതിന് സഹോദരി പിതാവിനെയും സഹോദരനെയും വിളിച്ചുവരുത്തി.
   Also Read - ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവർച്ച ചെയ്യുന്ന രണ്ട്​ കുട്ടികൾ ഉൾപ്പെടെയുള്ളവർ പിടിയിൽ

   കുട്ടിയെ സംസ്ക്കരിക്കാന്‍ പോകുന്നതിനിടെ സമാസ്ഗാവ് വനത്തില്‍ വച്ച്‌ പിതാവ് മകളെ പീഡിപ്പിച്ച്‌ കൊല്ലുകയായിരുന്നു. വനത്തിനു പുറത്തു കാത്തു നിന്ന മകനോട്, മകളെ കൊലപ്പെടുത്തിയ കാര്യം പറഞ്ഞു. ഫോറസ്റ്റ് ഗാര്‍ഡ് ആണ് വനത്തില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

   ഒരു വർഷം മുമ്പാണ് യുവതിയുടെ വിവാഹം നടക്കുന്നത്. ഇതര ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിനെ തുടർന്ന് മകളുമായി ഇയാൾ നിരന്തരം കലഹിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനെ തുടർന്ന് മകളെ ഇയാൾ പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.

   രണ്ട് ദിവസം മുമ്പാണ് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം വികൃതമായ നിലയിൽ വനത്തിൽ നിന്ന് കണ്ടെത്തിയതെന്ന് റാത്തിബാദ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുധേഷ് തിവാരിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരിശോധനയിൽ മൃതദേഹം ബിൽകീസ്ഘഞ്ജിലുള്ള യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.


   Published by:Karthika M
   First published:
   )}