ഇന്റർഫേസ് /വാർത്ത /Crime / Land Dispute | ഭൂമിതര്‍ക്കം: ബീഹാറില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നതായി NCRB റിപ്പോര്‍ട്ട്

Land Dispute | ഭൂമിതര്‍ക്കം: ബീഹാറില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നതായി NCRB റിപ്പോര്‍ട്ട്

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (NCRB) യുടെ 2021ലെ കണക്ക് പ്രകാരം ബീഹാറില്‍ വിവിധ തര്‍ക്കങ്ങള്‍ കാരണം നടന്ന 1081 കൊലപാതകങ്ങളില്‍ 635 എണ്ണവും (59%) സ്വത്തോ ഭൂമിയോ ആയി ബന്ധപ്പെട്ടതാണ്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (NCRB) യുടെ 2021ലെ കണക്ക് പ്രകാരം ബീഹാറില്‍ വിവിധ തര്‍ക്കങ്ങള്‍ കാരണം നടന്ന 1081 കൊലപാതകങ്ങളില്‍ 635 എണ്ണവും (59%) സ്വത്തോ ഭൂമിയോ ആയി ബന്ധപ്പെട്ടതാണ്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (NCRB) യുടെ 2021ലെ കണക്ക് പ്രകാരം ബീഹാറില്‍ വിവിധ തര്‍ക്കങ്ങള്‍ കാരണം നടന്ന 1081 കൊലപാതകങ്ങളില്‍ 635 എണ്ണവും (59%) സ്വത്തോ ഭൂമിയോ ആയി ബന്ധപ്പെട്ടതാണ്.

  • Share this:

കഴിഞ്ഞ വര്‍ഷം ബീഹാറില്‍ (bihar) നടന്ന ഓരോ അഞ്ച്  കൊലപാതകവും (murder) സ്വത്തിനോ (asset) ഭൂമിയെ (land) ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെ (dispute) തുടര്‍ന്നോ ഉള്ളത് ആയിരുന്നു എന്ന് കണ്ടെത്തല്‍. സ്വത്തിന് വേണ്ടിയുള്ള കൊലപാതകങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരികയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (NCRB) യുടെ 2021ലെ കണക്ക് പ്രകാരം ബീഹാറില്‍ വിവിധ തര്‍ക്കങ്ങള്‍ കാരണം നടന്ന 1081 കൊലപാതകങ്ങളില്‍ 635 എണ്ണവും (59%) സ്വത്തോ ഭൂമിയോ ആയി ബന്ധപ്പെട്ടതാണ്.

227 കേസുകളുമായി ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനത്തുണ്ട്. 172 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്. എന്‍സിആര്‍ബിയുടെ കണക്ക് പ്രകാരം, കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന 2488 കൊലപാതകങ്ങളും സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടവയാണ്. ബീഹാറില്‍ മൊത്തം 2799 കൊലപാതക കേസുകളാണ് രേഖപ്പെടുത്തിയത്. അതായത് ഓരോ അഞ്ചാമത്തെ കൊലപാതകവും സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടതാണെന്ന് ചുരുക്കും.

എന്‍സിആര്‍ബിയുടെ കണക്ക് പ്രകാരം, മുന്‍ വര്‍ഷങ്ങളിലും ബീഹാറില്‍ സമാനമായ രീതിയില്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. 2020, 2019, 2018, 2017 വര്‍ഷങ്ങളില്‍ യഥാക്രമം 815, 782, 1,016, 939 കൊലപാതകങ്ങള്‍ സ്വത്ത് അല്ലെങ്കില്‍ ഭൂമി സംബന്ധമായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഇവിടെ ഉണ്ടായത്.

എന്തുകൊണ്ടാണ് സ്വത്തുമായി ബന്ധപ്പെട്ട് ബീഹാറില്‍ ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്?

സാമൂഹികാന്തരീക്ഷം, സാമ്പത്തിക പിന്നോക്കാവസ്ഥ, വെള്ളപ്പൊക്ക സാധ്യതയുള്ള ഭൂമിശാസ്ത്ര ഘടന തുടങ്ങിയവയൊക്കെ ഇത്തരം തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

'ഇപ്പോഴത്തെ സമൂഹം കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്ന് മാറിപ്പോയിരിക്കുന്നു. അതിനാല്‍ തന്നെ ആസ്തികള്‍ വിഭജിച്ച് നല്‍കേണ്ട സാഹചര്യം വന്നു. ബീഹാറി സമൂഹത്തെ സംബന്ധിച്ച് ഭൂമിയാണ് ഏറ്റവും വിലപിടിപ്പുള്ള സ്വത്ത്. അതിനാല്‍ കുടുംബാംഗങ്ങളും അയല്‍ക്കാരും തമ്മില്‍ ഭൂമിയുടെ പേരില്‍ വഴക്കിടുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബാംഗങ്ങള്‍ കൂടുതല്‍ ഭൂവിഹിതം ആവശ്യപ്പെടുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ കുടുംബത്തിനുള്ളിലും സമൂഹത്തിലും വിവിധ തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നുണ്ട്' പട്‌നയിലെ എഎന്‍ സിന്‍ഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ അവിരാള്‍ പാണ്ഡെ വിശദീകരിച്ചു.

അടുത്തിടെ ദര്‍ബംഗയിലെ ഭൂമാഫിയ ഒരു കുടുംബത്തിലെ മൂന്ന് പേരെ ജീവനോടെ ചുട്ടെരിക്കാന്‍ ശ്രമിച്ചു. ബന്ധുക്കള്‍ തമ്മിലുള്ള ഭൂമി തര്‍ക്കമായിരുന്നു കാരണം എന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

ബീഹാര്‍ താരതമ്യേനെ ഒരു ഗ്രാമീണ സംസ്ഥാനമാണ്. 2011 ലെ സെന്‍സസ് അനുസരിച്ച്, സംസ്ഥാനത്തെ ജനസംഖ്യയുടെ 88 ശതമാനത്തിലധികം ഉള്‍പ്രദേശങ്ങളിലാണ് താമസിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ നഗരങ്ങളിലേയ്ക്ക് മാറാനുള്ള ആഗ്രഹം ജനങ്ങള്‍ക്കിടയില്‍ ഉണ്ടായി തുടങ്ങിയിട്ടുണ്ട്.

'എല്ലാവര്‍ക്കും നഗരങ്ങളില്‍ സ്ഥലമോ അപ്പാര്‍ട്ട്‌മെന്റോ വാങ്ങാന്‍ ആഗ്രഹമുണ്ട്. അതിനാല്‍ നഗരങ്ങളിലെ സ്ഥലത്തിന് വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ, ഈ പ്രദേശങ്ങളില്‍ നിരവധി ഭൂമി തര്‍ക്കങ്ങളും നിലനില്‍ക്കുന്നു. അതായത്, ഭൂമി തര്‍ക്കങ്ങള്‍ക്ക് നഗരവല്‍ക്കരണവും ഒരു പ്രധാന കാരണമായി മാറി.' ഡോ. പാണ്ഡെ ചൂണ്ടിക്കാട്ടി.

ഭൂമിയുടെ പട്ടയം, അനന്തരാവകാശം, ഉടമസ്ഥത, കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം നേരിടുന്നതും ആളുകളെ അസ്വസ്തരാക്കുന്നുണ്ട്. 'ആക്‌സസ് ടു ജസ്റ്റിസ് സര്‍വേ, 2016' പ്രകാരം, ഇന്ത്യയിലെ ആകെ സിവില്‍ കേസുകളില്‍ 66.2 ശതമാനവും ഭൂമി അല്ലെങ്കില്‍ സ്വത്ത് തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു.

ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയും കഴിയുന്നത്ര വേഗത്തില്‍ ഓണ്‍ലൈന്‍ മാപ്പിംഗ് പൂര്‍ത്തിയാക്കുകയും വേണമെന്നും ഡോ. പാണ്ഡെ നിര്‍ദ്ദേശിക്കുന്നു. ഭൂമി ആധാറുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

First published:

Tags: Bihar, NCRB data