ഇടുക്കി: റിമാന്‍ഡിലിരിക്കെ മരിച്ച രാജ്കുമാര് ചിട്ടിപ്പണം നിക്ഷേപിച്ചിരുന്നത് കുമിളിയിലെ ചിട്ടിക്കമ്പനിയിലെന്ന് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. പരിഞ്ഞുകിട്ടുന്ന പണം ദിവസേന കുമളിയില്‍ എത്തിക്കുകയായിരുന്നെന്നും ജീവനക്കാരി സുമ മാധ്യമങ്ങളോട് പറഞ്ഞു. വാഹനത്തിലാണ് പണം കൊണ്ടു പോയിരുന്നത്. എന്നാല്‍ ഇത് ആര്‍ക്കാണ് കൈമാറിയിരുന്നതെന്ന് തനിക്ക് അറിയില്ല. ചിട്ടിതട്ടിപ്പു കേസിലെ മൂന്നാം പ്രതിയായ അജിമോനൊപ്പമാണ് രാജ്കുമാര് പോയിരുന്നതെന്നും സുമ വെളിപ്പെടുത്തി.
ഇന്നോവയിലാണ് രാജ്കുമാര് കുമിളിയിലേക്ക് പോയിരുന്നത്. അജിമോനാണ് കാര്‍ ഓടിച്ചിരുന്നത്. അജിമോന്റെ ഭാര്യ മഞ്ജുവും ചിട്ടിതട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ്. ഇതിനിടെ സംഭവത്തില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
രാജ്കുമാര് സമാഹരിച്ച ചിട്ടിപ്പണം കണ്ടെത്തണമെന്നാണ് ഇടുക്കി എസ്പി കെ.ബി.വേണുഗോപാലാണ് കട്ടപ്പന ഡിവൈഎസ്പിക്കും നെടുങ്കണ്ടം എസ്.ഐയ്ക്കു നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെയാണ് പൊലീസ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചത്.
Also Read ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Custody, Custody death, Police custody, കസ്റ്റഡി മരണം, നെടുങ്കണ്ടം കസ്റ്റഡി മരണം