• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കെവിൻ കേസ്: നീനുവിന്‍റെ അമ്മയ്ക്ക് ബന്ധുക്കളുടെ മർദനം


Updated: July 6, 2018, 11:02 PM IST
കെവിൻ കേസ്: നീനുവിന്‍റെ അമ്മയ്ക്ക് ബന്ധുക്കളുടെ മർദനം

Updated: July 6, 2018, 11:02 PM IST
കൊല്ലം: കെവിൻ കേസിലെ മുഖ്യ പ്രതി ചാക്കോയുടെ ഭാര്യ രെഹ്നയ്ക്ക്‌ ബന്ധുക്കളുടെ മർദ്ദനം. ചാക്കോയുടെ ഇളയ സഹോദരൻ അജി ചാക്കോയും ഭാര്യ ജെനിയും ചേർന്നാണ് രെഹ്നായെ അവരുടെ വീട്ടിൽ എത്തി മർദിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. വീട്ടിൽ ബന്ധുക്കളോടൊപ്പം ടി.വി കാണുകയായിരുന്നു രെഹ്‌നെയെ അജിയും ഭാര്യയും കതകു ചവിട്ടി തുറന്നു അകത്തു കടന്നു പുറത്തെത്തിച്ചു മർദിക്കുകയായിരുന്നു. അജിയുടെ കൈയിൽ ഇരുമ്പു വടി ഉണ്ടായിരുന്നു എന്നും അതുപയോഗിച്ചു തലക്കടിക്കാൻ ശ്രമിക്കവേ താൻ കയറി പിടിച്ചു എന്നും ശേഷം തറയിൽ ഇട്ട് മർദിക്കുകയായിരുന്നു എന്ന് രെഹ്നയുടെ ഒപ്പം വീട്ടിൽ ഉണ്ടായിരുന്ന ബന്ധു ചിന്നമ്മ പറയുന്നു.

തന്നെ മർദിച്ചപ്പോൾ തന്റെ ബോധം പോയി എന്നും കുറച്ചു നേരത്തേക്ക് ഒന്നും ഓർമയുണ്ടായില്ല എന്നും രെഹ്ന പറഞ്ഞു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ തെന്മല പോലീസ് രെഹ്നയെ ആശുപത്രിയിലേക്കു വിടുകയും ഇരുമ്പുവടി കൈവശം എടുക്കുകയും ചെയ്തു. രെഹ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കുമെന്ന് തെന്മല എസ്.ഐ എസ് പ്രവീൺ അറിയിച്ചു. സംഭവം അറിഞ്ഞു നാട്ടുകാരും ചാക്കോയുടെ വീടിനു മുന്നിൽ തടിച്ചു കൂടി.

അതേസമയം വെള്ളിയാഴ്ച രാവിലെ 11ന് രെഹ്ന, അജിയുടെ മാതാവിനെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ടാണ് തർക്കമാണ് മർദനത്തിലെത്തിയതെന്നാണ് വിവരം. ജോലിക്കു പോയിരുന്ന അജി വൈകിട്ട് വീട്ടിൽ എത്തി വിവരം അറിഞ്ഞു രെഹ്‌നയുടെ വീട്ടിൽ എത്തിയതാണെന്നും സൂചന ഉണ്ട്. രെഹ്ന ഇപ്പോൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
First published: July 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍