നാഗര്‍കോവില്‍: നാലുവയസ്സുകാരനെ വായിൽ തുണി തിരുകി അലമാരയില്‍ അടച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. നാഗർകോവിലിലെ മണവാളക്കുറിച്ചിയിലാണ് സംഭവം. കടിയപട്ടിണം ഫാത്തിമാ തെരുവില്‍ അന്പിയത്തില് ജോണ്‍ റിച്ചാര്‍ഡ്സ്-സഹായ ഷീജ ദമ്പതികളുടെ മകന് ജോഹന്‍ (4) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ അയൽവാസി ഫാത്തിമയാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച്ചയാണ് അയൽവീടുകളിലെ കുട്ടികൾക്കൊപ്പം കളിക്കാൻ പോയ ജോഹന്‍ മടങ്ങി വരാതിരുന്നതിനെ തുടർന്ന് മാതാവ് മണവാളക്കുറിച്ചി പൊലീസില്‍ പരാതി നല്‍കുന്നത്. കുട്ടിയെ കാണാതായ വിവരം ഇതിനിടയിൽ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ തിരക്കിയെങ്കിലും കണ്ടെത്താനായില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു.
Also Read-
Boy Found Dead | കാണാതായ നാലു വയസുകാരന് സമീപവാസിയുടെ അലമാരിയില്‍ മരിച്ച നിലയില്‍
സമീപവാസിയായ ഫാത്തിമയെ സംശയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി ഇവരുടെ വീട്ടില്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ അലമാരിയില്‍ നിന്ന് കണ്ടെത്തിയത്. അലമാരിയില്‍ വായ് മൂടിക്കെട്ടിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി നേരത്തെ മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.
Also Read-
POCSO | പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയുടെ അനിയത്തിയേയും പീഡിപ്പിച്ചു; സംഭവം കോട്ടയം മേലുകാവിൽ
ഫാത്തിമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്.
പിണങ്ങിപ്പോയ ഭാര്യ തിരിച്ചു വന്നില്ല; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
കുടുംബ വഴക്കിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ഭാര്യയെ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു. ഡൽഹിയിലാണ് സംഭവം. ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാനസി ബജാജ് എന്ന യുവതിയെ ഇപ്പോൾ ചികിത്സയിലാണ്.
ജനുവരി 15 നാണ് മാനസി ബജാജ് ഭർത്താവ് രാംകുമാറുമായുള്ള തർക്കത്തെ തുടർന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നത്. ജനുവരി 19 ന് രാം കുമാർ മാനസിയെ കാണാൻ ഭാര്യ വീട്ടിലെത്തി. തനിക്കൊപ്പം തിരിച്ചു വരണമെന്നാവശ്യപ്പെട്ടാണ് രാം കുമാർ എത്തിയത്. എന്നാൽ തിരിച്ചു പോകാൻ മാനസി തയ്യാറായില്ല.
ഈ സമയത്ത് മാനസിയുടെ അമ്മ രേഖ ബജാജും വീട്ടിലുണ്ടായിരുന്നു. രാത്രി 7.30 ഓടെ മകളേയും ഭർത്താവിനേയും വീട്ടിലാക്കി രേഖ പുറത്തേക്ക് പോയി. ഈ സമയത്താണ് രാംകുമാർ മാനസിയെ ആക്രമിച്ചത്. കയ്യിൽ കരുതിയ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മാനസിയുടെ കഴുത്തിനും മുഖത്തും നിരവധി തവണ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.