• HOME
  • »
  • NEWS
  • »
  • crime
  • »
  • അങ്കണവാടിയില്‍ പോകുംവഴി അയല്‍വാസിയുടെ വെട്ടേറ്റ അഞ്ചു വയസുകാരന്‍ മരിച്ചു

അങ്കണവാടിയില്‍ പോകുംവഴി അയല്‍വാസിയുടെ വെട്ടേറ്റ അഞ്ചു വയസുകാരന്‍ മരിച്ചു

കുഞ്ഞിനേയും കൊണ്ട് അങ്കണവാടിയിലേക്ക് പോകുംവഴിയാണ് അമ്മയ്ക്കും കുഞ്ഞിനും നേരെ ആക്രമണം നടന്നത്.

പ്രതി ജിതേഷ്

പ്രതി ജിതേഷ്

  • Share this:
വയനാട്: മേപ്പാടിയിൽ അയല്‍വാസിയുടെ വെട്ടേറ്റ അഞ്ചു വയസുകാരന്‍ മരിച്ചു. നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് അയല്‍വാസിയായ ജിതേഷിന്റെ വെട്ടേറ്റത്.

ജിതേഷിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കുഞ്ഞിനേയും കൊണ്ട് അങ്കണവാടിയിലേക്ക് പോകുംവഴിയാണ് അമ്മയ്ക്കും കുഞ്ഞിനും നേരെ ആക്രമണം നടന്നത്. വ്യക്തി വിരോധം മൂലമാണ് ജയപ്രകാശിന്റെ കുടുംബത്തെ അയല്‍വാസി ആക്രമിച്ചത്.

Also Read-കൊച്ചിയില്‍ കാറിലെ കൂട്ട ബലാത്സംഗം: കൃത്യം നടത്തിയത് ബാറിൽ കുഴഞ്ഞുവീണ 19 കാരിയെ സഹായിക്കാനെത്തിയവർ

ജയപ്രകാശും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. പരുക്കേറ്റ ഉടന്‍ കുഞ്ഞിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
Published by:Jayesh Krishnan
First published: