നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പതിനാറുകാരിയെ കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലാൻ ശ്രമം; അയൽവാസി ഒളിവിൽ

  പതിനാറുകാരിയെ കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലാൻ ശ്രമം; അയൽവാസി ഒളിവിൽ

  കഴുത്ത് മുറുകി ഗുരുതരവസ്ഥയിലുള്ള പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പാലക്കാട്: പതിനാറു വയസുകാരിയെ അയൽക്കാരൻ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചു. മണ്ണാർക്കാടാണ് സംഭവം. പെണ്‍കുട്ടിയും സഹോദരനും മുത്തശ്ശിയും മാത്രമുള്ള വീട്ടിലാണ് അയല്‍ക്കാരനായ ജംഷീര്‍ എന്ന യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതി ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

   കഴുത്ത് മുറുകി ഗുരുതരവസ്ഥയിലുള്ള പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീട്ടിനുള്ളിൽ ആളില്ലാത്ത തക്കം നോക്കിയാണ് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കുട്ടിയുടെ നിലവിളി ‌കേട്ട് എത്തിയ മുത്തശ്ശി കഴുത്തില്‍ തോര്‍ത്ത് മുറുക്കി വായ്ക്കുള്ളില്‍ തുണി തിരുകിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുത്തശ്ശിയെ കണ്ടതോടെ ജംഷീര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

   അയൽവാസികൾ ഓടിക്കൂടിയാണ് പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംങത്തെ നിയോഗിച്ചതായും പൊലീസ അറിയിച്ചു.

   ആംബുലൻസ് ഓടിക്കവേ ഡ്രൈവറുടെ കഴുത്തിന് രോഗി കുത്തിപ്പിച്ചു; അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്

   ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആംബുലൻസ് ഡ്രൈവറുടെ കഴുത്തിന് രോഗി കുത്തിപ്പിടിച്ചതിനെ തുടർന്ന് അപകടമുണ്ടായി. തിരുവനന്തപുരം കാട്ടാക്കടയിൽ ഉണ്ടായ അപകടത്തിൽ ആംബുലൻസ് ആറടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. സംഭവശേഷം ആംബുലൻസിലുണ്ടായിരുന്ന രോഗിയായ യുവാവ് ഓടി രക്ഷപെട്ടു.

   Also Read- കൊല്ലത്ത് ബാങ്കിലെ വരി തെറ്റിച്ചതിന് പിഴ ചുമത്തിയത് ചോദ്യം ചെയ്തയാൾ മോഷണക്കേസിൽ അറസ്റ്റിൽ

   ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടെ കാട്ടാക്കട അ​ണ​പ്പാ​ടി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മദ്യലഹരിയിലായിരുന്നു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങിയ രോഗിയെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് യുവാവ് വീട്ടിലേക്ക് പോകാൻ ആശുപത്രി വളപ്പിലുണ്ടായിരുന്ന ആംബുലൻസ് വിളിച്ചത്. ഡ്രൈവറുമായി സൌഹൃദം സ്ഥാപിച്ച യുവാവ് സംസാരിച്ചിരിക്കുന്നതിനിടെയാണ് പ്രകോപനമില്ലാതെ അക്രമാസക്തനായതെന്ന് പറയപ്പെടുന്നു.
   Published by:Anuraj GR
   First published:
   )}