നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സ്റ്റുഡിയോ ഉടമയുടെ കൊലപാതകം; അയല്‍വാസികളായ മൂന്നംഗ കുടുംബം അറസ്റ്റില്‍

  സ്റ്റുഡിയോ ഉടമയുടെ കൊലപാതകം; അയല്‍വാസികളായ മൂന്നംഗ കുടുംബം അറസ്റ്റില്‍

  എല്‍ദോസിന്റെ മൊബൈല്‍ ഫോണ്‍ അരകല്ലില്‍വെച്ച് ഇടിച്ച്‌പൊടിച്ച് അടുപ്പിലിട്ട് കത്തിക്കുകയും ചെയ്തു

  News18 Malayalam

  News18 Malayalam

  • Share this:
   കോതമംഗലത്ത് സ്റ്റുഡിയോ ഉടമ എല്‍ദോസ് പോളിനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ കുടുംബം അറസ്റ്റില്‍. പിണ്ടിമന സ്വദേശി എല്‍ദോ, പിതാവ് ജോയി, അമ്മ മോളി എന്നിവരാണ് പിടിയിലായത്. പ്രതികളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയക്കി. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

   കഴിഞ്ഞ തിങ്കഴാഴ്ചയാണ് എല്‍ദോസിന്റെ മൃതദേഹം ഭൂതത്താന്‍കെട്ട് പെരിയാര്‍വാലി ഹൈലെവല്‍ കനാലിന്റെ തീരത്ത് കണ്ടെത്തിയത്. അപകട മരണമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ സ്‌കൂട്ടറിന്റെ സ്റ്റാര്‍ട്ടിങ് കീ ഓഫ് ആയിരുന്നത് സംശയത്തിനിടയാക്കി.

   പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് അടിയേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. രാത്രിയില്‍ ഫോണ്‍കോള്‍ വന്നതിന് പിന്നാലെയാണ് എല്‍ദോസ് പോയതെന്ന് മൊഴിയും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസികളായ മൂന്നംഗ കുടുംബം പൊലീസ് പിടിയിലായത്.

   Also Read-ഫോണിൽ വിളിച്ച് ശല്യം ചെയ്തയാളെ ഭർത്താവ് ചോദ്യം ചെയ്തു; യുവതിയെ വീടുകയറി ആക്രമിച്ചയാൾ അറസ്റ്റിൽ

   കടംവാങ്ങിയ തിരികെ നല്‍കാമെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രി എല്‍ദോസിനെ പ്രതികള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കത്തിനിടയായി. ഇതിനിടെ മഴുവിന്റെ പിടികൊണ്ട് എല്‍ദോസിന്റെ തലക്കടിക്കുകയായിരുന്നു.

   Also Read-കാറില്‍ നിന്ന് വലിച്ചിറക്കി ബിസിനസുകാരനെ പൊലീസ് സ്റ്റേഷനു മുന്നില്‍ വെട്ടിക്കൊന്നു; എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

   മരിച്ച എല്‍ദോസിന്റെ മൃതദേഹം എല്‍ദോയും ജോയിയും ചേര്‍ന്ന് കനാല്‍തീരത്ത് തള്ളുകയായിരുന്നു. സ്‌കൂട്ടറും തള്ളിയിട്ടു. എല്‍ദോസിന്റെ മൊബൈല്‍ ഫോണ്‍ അരകല്ലില്‍വെച്ച് ഇടിച്ച്‌പൊടിച്ച് അടുപ്പിലിട്ട് കത്തിക്കുകയും ചെയ്തു. ഫോണിന്റെ അവശേഷിച്ച ഭാഗങ്ങള്‍ പറമ്പില്‍ തള്ളിയത് തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.
   Published by:Jayesh Krishnan
   First published:
   )}