• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| പൂച്ചയെ വെടിവെച്ചുകൊന്ന അയൽവാസി അറസ്റ്റിൽ; പ്രാവിനെ ആക്രമിച്ചതിന്​ പക വീട്ടിയതെന്ന്​ മൊഴി

Arrest| പൂച്ചയെ വെടിവെച്ചുകൊന്ന അയൽവാസി അറസ്റ്റിൽ; പ്രാവിനെ ആക്രമിച്ചതിന്​ പക വീട്ടിയതെന്ന്​ മൊഴി

ത​ന്റെ പ്രാവിനെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് പൂച്ചയെ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചതെന്നാണ് അയൽവാസി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

  • Last Updated :
  • Share this:
    കോട്ടയം (Kottayam) വൈക്കത്ത് (Vaikom)​ അയൽവാസി വെടിവെച്ചതിനെ തുടർന്ന് ചികിത്സയിലിരുന്ന വളർത്തുപൂച്ച ചത്തു. വൈക്കം തലയാഴം പാരണത്ര പി കെ രാജ​ൻ വളർത്തിയിരുന്ന എട്ടുമാസം പ്രായമുള്ള 'ചിന്നു' എന്ന പൂച്ചയാണ് വെടിയേറ്റ് ചത്തത്. സംഭവത്തിൽ രാജ​ന്റെ അയൽവാസിയായ രമേശനെ ​വൈക്കം പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ത​ന്റെ പ്രാവിനെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് പൂച്ചയെ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചതെന്നാണ്​ രമേശൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

    ഞായറാഴ്ച രാത്രി എട്ടോടെയാണ്​ പൂച്ചക്ക്​ വെടിയേറ്റത്​. ആദ്യം വൈക്കം മൃഗാശുപത്രിയിലും തുടർന്ന് കോട്ടയം ജില്ല വെറ്ററിനറി കേന്ദ്രത്തിലും ചികിത്സക്കെത്തിച്ചു. ചൊവ്വാഴ്​ച തൃപ്പൂണിത്തുറ എരൂർ ഫെലിക്കൻ മൃഗാശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലാണ്​ ശരീരത്തിൽ വെടിയുണ്ടയുണ്ടെന്ന്​ കണ്ടെത്തിയത്. തുടർന്ന്​ ശസ്ത്രക്രിയ നടത്തി നാല്​ സെന്റിമീറ്റർ നീളമുള്ള പെല്ലറ്റ് പുറത്തെടുത്തു. എന്നാൽ, ചൊവ്വാഴ്ച രാത്രി 11ഓടെ പൂച്ച ചത്തു. വെടിയേറ്റശേഷം പൂച്ച ആഹാരം കഴിച്ചിരുന്നില്ല. പെല്ലറ്റ് തറച്ച്​ കരളിനുണ്ടായ പരിക്കും കുടലിലെ ക്ഷതവുമാണ് മരണത്തിനിടയാക്കിയതെന്ന്​ ഡോക്​ടർമാർ പറഞ്ഞു.

    ബുധനാഴ്​ച വൈക്കം മൃഗാശുപത്രിയിൽ പോസ്റ്റ് ​മോർട്ടത്തിന്​ പൂച്ചയുടെ മൃതദേഹം എത്തിച്ചെങ്കിലും അധികൃതരുടെ നിർദേശത്തെ തുടർന്ന് പിന്നീട് തിരുവല്ലയിലെ മൃഗാശുപത്രിയിലേക്ക്​ മാറ്റി. നേരത്തേ, രാജ​ന്റെയും ഭാര്യ സുജാതയു​ടെയും മൊഴിപ്രകാരം അയൽവാസി രമേശനെതിരെ വളർത്തുമൃഗത്തെ വെടി​വെച്ചതിന് വൈക്കം പൊലീസ് കേസ് എടുത്തിരുന്നു. ഇതേതുടർന്ന്​ ഒളിവിലായിരുന്ന രമേശനെ ബുധനാഴ്​ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

    പോത്തൻകോട് കൊലപാതകം : ഒന്നാം പ്രതിയും മൂന്നാം പ്രതിയും പൊലീസ് പിടിയില്‍

    തിരുവനന്തപുരം പോത്തന്‍കോട്ട് (Pothencode) നട്ടുച്ചയ്ക്ക് ഗുണ്ടാസംഘം യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന (Murder) സംഭവത്തില്‍ മുഖ്യ പ്രതികളെ പോലീസ് പിടികൂടി. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മുട്ടായി ശ്യാം എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികള്‍ തമിഴ്‌നാട്ടില്‍ ഒഴിവിലായിരുന്നു. പ്രതികള്‍ പോത്തന്‍കോട് തിരിച്ച് വന്നപ്പോഴാണ് പോലീസ് പിടകൂടിയത്. രണ്ടാം പ്രതി രാജേഷിനെ മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. പിടിയിലായ ഉണ്ണിയാണ് ഉണ്ണിയാണ് സുധീഷിനെ വെട്ടിയത്. കേസുമായി ബന്ധപ്പെട്ട് സച്ചിന്‍, അരുണ്‍, സൂരജ്, ജിഷ്ണു, നന്ദു, ഷിബിന്‍, നന്ദീഷ്, നിധീഷ്, രഞ്ജിത്ത് എന്നീ പ്രതികളെ പോലാസ് പിടികൂടിയിരുന്നു.

    രണ്ട് ദിവസം മുമ്പ് മംഗലപുരത്ത് പ്രതികള്‍ കൊലപാതകം നടത്തേണ്ട രീതി സംബന്ധിച്ച് റിഹേഴ്‌സല്‍ നടത്തിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തന്‍കോട് കല്ലൂരിലെ വീട്ടില്‍വച്ചാണ് പ്രതികള്‍ ആക്രമിച്ചത്. കല്ലൂരിലെ വീട്ടില്‍ സുധീഷ് ഒളിച്ച് താമസിക്കുകയായിരുന്നില്ലെന്ന് വീട്ടുടമ സജീവ് പറഞ്ഞു. നാല് ദിവസം മുന്‍പ് സുധീഷ് ഇവിടെ പണിക്ക് വന്നിരുന്നു. അതിന് ശേഷം തിരിച്ച് പോയി. ഇന്നലെ പ്രതികള്‍ ആക്രമിച്ചപ്പോള്‍ സുധീഷ് ഓടിക്കയറി വരികയായിരുന്നെന്നും സജീവ് പറഞ്ഞു.

    ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകര്‍ത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു. സുധീഷിന്റെ ഒരുകാല്‍ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു. അതിനുശേഷം ആഹ്‌ളാദം പ്രകടിപ്പിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

    ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. ഗുണ്ടകള്‍ എത്തുന്നതിന്റെയും കാല്‍ റോഡിലെറിയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാനതെളിവ്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധീഷിന്റെ മരണമൊഴിയുമുണ്ട്. ഗുണ്ടാനേതാവ് രാജേഷിന്റെ സുഹൃത്തിനെ കൊന്നതിന് പ്രതികാരമായാണ് സുധീഷിനെ വെട്ടിക്കൊന്നതെന്നാണ് വിവരം.
    Published by:Rajesh V
    First published: