തൃശൂരിൽ പതിമൂന്ന്കാരിയെ പീഡിപ്പിച്ചു; അയൽവാസി അറസ്റ്റിൽ

കൂലിപ്പണിക്കാരനായ ഷാജിക്ക് ഭാര്യയും മകളും ഉണ്ട്. ഫാദർ ഷാജി എന്ന ഇരട്ടപ്പേരിലാണ് ഷാജി നാട്ടിൽ അറിയപ്പെടുന്നത്.

News18 Malayalam | news18-malayalam
Updated: November 1, 2020, 12:21 PM IST
തൃശൂരിൽ പതിമൂന്ന്കാരിയെ പീഡിപ്പിച്ചു; അയൽവാസി അറസ്റ്റിൽ
അറസ്റ്റിലായ ഷാജി
  • Share this:
തൃശ്ശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അയൽവാസി അറസ്റ്റിൽ. വലപ്പാട് എടമുട്ടത്താണ് സംഭവം. പതിമൂന്നുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ ഫാദർ ഷാജി എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന എടമുട്ടം നെറ്റിക്കോട് കോളനി തേവർ പുരയ്ക്കൽ ഷാജി (49) യെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ അയൽവാസിയാണ് പ്രതി.

കഴിഞ്ഞ മാസമാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചുപോയിരുന്നു. അമ്മ ജോലിക്ക് പോയിട്ടാണ് കുടുംബം പുലർത്തിയിരുന്നത്. പെൺകുട്ടിയെ സഹോദരിയുടെ വീട്ടിൽ നിർത്തിയിട്ടാണ് അമ്മ ജോലിക്ക് പോയിരുന്നത്.

പെൺകുട്ടി അമ്മയുടെ അനിയത്തിയുടെ വീട്ടിലേക്ക് നടന്ന് പോകുമ്പോഴാണ് പീഡിപ്പിച്ചത്.

ഷാജിയുടെ വീട്ടിൽ അലങ്കാര മത്സ്യങ്ങളും സംസാരിക്കുന്ന തത്തകളും മറ്റും ഉണ്ട്. ഇത് കാണാൻ പെൺകുട്ടിയെ ഷാജി വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ കുട്ടിയെ ഷാജി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മയോട് പെൺകുട്ടി പീഡന വിവരം തുറന്ന് പറഞ്ഞു. അമ്മ സ്ഥലത്തെ അംഗൻവാടി ടീച്ചറെ അറിയിക്കുകയും അവർ പൊലീസിനെ അറിയിക്കുകയും ചെയ്തു.കൂലിപ്പണിക്കാരനായ ഷാജിക്ക് ഭാര്യയും മകളും ഉണ്ട്. ഫാദർ ഷാജി എന്ന ഇരട്ടപ്പേരിലാണ് ഷാജി നാട്ടിൽ അറിയപ്പെടുന്നത്. ഇരുപത് വയസിൽ വിവാഹിതനായ ഇയാൾ നന്നേ ചെറുപ്പത്തിൽ അച്ഛനായിരുന്നു. ഇങ്ങനെയാണ് ഇരട്ടപ്പേര് വീണത് .കേസ് രജിസ്റ്റർ ചെയ്ത വലപ്പാട് പൊലീസ് ഷാജിയെ  അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിതിയിട്ടുണ്ട്.
Published by: Gowthamy GG
First published: November 1, 2020, 12:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading