നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 18 ദിവസം മുമ്പ് കാണാതായ യുവാവിന്‍റെ മൃതദേഹം ചതുപ്പിൽ; അയൽവാസി പിടിയിൽ

  18 ദിവസം മുമ്പ് കാണാതായ യുവാവിന്‍റെ മൃതദേഹം ചതുപ്പിൽ; അയൽവാസി പിടിയിൽ

  മക്കൾ ഫോണിൽ വിളിച്ചിട്ടും മറുപടി ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ശശിധരന്‍റെ അനിയൻ കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

  കൊല്ലപ്പെട്ട ശശിധരൻ, പ്രതി അനിൽ

  കൊല്ലപ്പെട്ട ശശിധരൻ, പ്രതി അനിൽ

  • News18
  • Last Updated :
  • Share this:
   തൊടുപുഴ: പതിനെട്ടു ദിവസം മുമ്പ് കാണാതായ യുവാവിന്‍റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയതിനു പിന്നാലെ അയൽവാസി അറസ്റ്റിൽ. പതിപ്പള്ളി മേമുട്ടം ചക്കിവര ഭാഗത്ത് അറക്കപ്പടിക്കൽ ശശിധരന്‍റെ മൃതദേഹമാണ് കഴിഞ്ഞദിവസം ചതുപ്പിൽ കണ്ടെത്തിയത്. ഇതിനു തൊട്ടു പിന്നാലെയാണ് ശശിധരന്‍റെ സുഹൃത്തും അയൽവാസിയുമായ അനിലിനെ അറസ്റ്റ് ചെയ്തത്.

   മദ്യപിക്കുന്നതിനിടയിൽ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അനിലിന്‍റെ വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ ആയിരുന്നു കൊലപാതകം. അതുകൊണ്ട് തന്നെ അനിലിന്‍റെ ഭാര്യയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

   കല്യാണത്തിൽ പങ്കെടുത്തേ പറ്റൂവെന്ന് ചൈനയിൽ നിന്നെത്തിയ വിദ്യാർഥിനി; ബോധവത്കരിക്കാൻ കളക്ടർ വീട്ടിലെത്തി

   ഇവരുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ആയിരമടിയോളം താഴ്ചയുള്ള ഭാഗമുണ്ട്. ഇവിടെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജനുവരി 15 മുതൽ ശശിധരനെ കാണാനില്ലായിരുന്നു. ഭാര്യയുമായി പിണങ്ങി കഴിയുന്നതിനാൽ ശശിധരൻ ഒറ്റയ്ക്ക് ആയിരുന്നു താമസം. കൂലിപ്പണിക്കാരനാണ് ശശിധരൻ. അതുകൊണ്ട് തന്നെ പലപ്പോഴും ജോലി ആവശ്യത്തിനായി വീട്ടിൽ നിന്ന് മാറി നിൽക്കാറുണ്ട്. അതുകൊണ്ട് തന്നെ ബന്ധുക്കൾ ഇത് ആദ്യം കാര്യമാക്കിയില്ല. എന്നാൽ, മക്കൾ ഫോണിൽ വിളിച്ചിട്ടും മറുപടി ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ശശിധരന്‍റെ അനിയൻ കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

   തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് തടികഷണം ഉപയോഗിച്ച് ശശിധരന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു, ജനുവരി 15ന് വൈകുന്നേരം ആറേമുക്കാലോടെ ആയിരുന്നു കൊലപാതകം. തൊടുപുഴ ഡി വൈ എസ് പി കെ.പി ജോസ്, കാഞ്ഞാർ സിഐ കെ.അനിൽ കുമാർ, എസ്ഐമാരായ കെ.സിനോദ്, സജി പി.ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
   First published:
   )}