നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മലിനജലം ഒഴുക്കുന്നത് ചോദ്യം ചെയ്തു; കൊല്ലത്ത് 24കാരിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

  മലിനജലം ഒഴുക്കുന്നത് ചോദ്യം ചെയ്തു; കൊല്ലത്ത് 24കാരിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

  ഉമേഷ് ബാബുവിൻ്റെ വീട്ടില്‍ നിന്നുള്ള  മലിനജലം അഭിരാമിയുടെ വീട്ടിനു മുന്നിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി.

  കൊല്ലപ്പെട്ട അഭിരാമി

  കൊല്ലപ്പെട്ട അഭിരാമി

  • Share this:
  കൊല്ലം:  മലിനജലം ഒഴുക്കുന്നത് ചോദ്യം ചെയ്തതിൽ പ്രകോപിതനായി യുവതിയെ കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി അഭിരാമിയാണ് (24) മരിച്ചത്.  അയല്‍വാസിയായ ഉമേഷ് ബാബു എന്നയാളാണ് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. ഇതിനിടെ പരിക്കേറ്റ പ്രതിയെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  Also Read-'കോടിയേരി ബാലകൃഷ്ണൻ എന്തെങ്കിലും തൊഴില്‍ ചെയ്തയാളല്ല; ഈ സമ്പത്തിന്റെ ഉറവിടം എന്ത്?'; കേന്ദ്രമന്ത്രി വി മുരളീധരൻ

  കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മലിന ജലം ഒഴുക്കുന്നതിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഉമേഷ് ബാബുവിൻ്റെ വീട്ടില്‍ നിന്നുള്ള  മലിനജലം അഭിരാമിയുടെ വീട്ടിനു മുന്നിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി. ഇതു സംബന്ധിച്ച് നേരത്തെ തന്നെ കേസ് നിലനിൽക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ചർച്ചയ്ക്ക് വിളിക്കുകയും കാര്യങ്ങൾ  അനുരഞ്ജനത്തിലെത്തിച്ച് ഇരുകൂട്ടരെയും തിരികെ അയക്കുകയും ചെയ്തിരുന്നു.

  Also Read-ആൾമാറാട്ടം; JEE പരീക്ഷയിൽ ടോപ്പറായ കുട്ടിയും പിതാവും അറസ്റ്റിൽ; ഡോക്ടർമാരായ മാതാപിതാക്കളുടെ സമ്മർദ്ദമെന്ന് വിദ്യാർത്ഥി

  എന്നാൽ ഇന്നലെ വീണ്ടും മലിനജലം ഒഴുക്കിയതിൻ്റെ പേരിൽ വാക്കേറ്റമുണ്ടായി. പിന്നാലെ രാത്രി പതിനൊന്നരയോടെ ഉമേഷ് ബാബു കത്തിയുമായി എത്തി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. കുത്തേറ്റ പെൺകുട്ടി തത്ക്ഷണം മരിച്ചു. പെൺകുട്ടിയുടെ അമ്മ ലീനയെയും പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു. ലീന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

  Also Read-മതഘോഷയാത്രയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ നിർദേശിച്ചു; ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷന് നേരെ കല്ലേറ്

  ബഹളത്തിനിടെ നിലത്തു വീണ ഉമേഷ് ബാബുവിൻ്റെ ദേഹത്തും കത്തി തുളഞ്ഞു കയറി. ഇയാൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജാശുപത്രിയിലാണ്. നാല്പത്തിരണ്ടുകാരനാണ് പ്രതി. ഉമേഷ് ബാബുവിൻ്റെ ഭാര്യ പ്രസന്ന, മകൾ സൗമ്യ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
  Published by:Asha Sulfiker
  First published:
  )}