• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അതിർത്തി തർക്കത്തിനിടെ ദമ്പതികളെ അയൽവാസി കൊലപ്പെടുത്തി


Updated: April 24, 2018, 12:13 AM IST
അതിർത്തി തർക്കത്തിനിടെ ദമ്പതികളെ അയൽവാസി കൊലപ്പെടുത്തി
Image for representational purpose. (Network18 Creatives)

Updated: April 24, 2018, 12:13 AM IST
ആലപ്പുഴ: മാവേലിക്കരയിൽ ദമ്പതികളെ അയൽവാസി വെട്ടിയും അടിച്ചും കൊലപ്പെടുത്തി. മാവേലിക്കര പല്ലാരിമംഗലം സ്വദേശി ബിജു, ഭാര്യ കല എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി സുധീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഏറെക്കാലമായി നിലനിന്ന വസ്തുവിന്‍റെ അതിർത്തി സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വാക്കേറ്റത്തിനിടെ സുധീഷ് ഇരുമ്പുവടി കൊണ്ട് ബിജുവിന്‍റെയും കലയുടെയും തലയ്ക്ക് അടിയ്ക്കുകയും, മാരകായുധം ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെയും കലയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച സുധീഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
First published: April 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍