• HOME
  • »
  • NEWS
  • »
  • crime
  • »
  • വാതിൽ തല്ലിപ്പൊളിച്ച് വീട്ടിൽകയറിയ അയൽവാസി തോക്കുചൂണ്ടി പതിനാലുകാരിയെ പീഡിപ്പിച്ചു

വാതിൽ തല്ലിപ്പൊളിച്ച് വീട്ടിൽകയറിയ അയൽവാസി തോക്കുചൂണ്ടി പതിനാലുകാരിയെ പീഡിപ്പിച്ചു

സംഭവത്തിൽ അയൽവാസിക്കെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

representational image

representational image

  • Share this:
ഗ്രേറ്റർ നോയിഡ: വീടിന്റെ വാതിൽ ചവിട്ടിപൊളിച്ച് പതിനാലുകാരിയെ പീഡനത്തിനിരയാക്കി. ഗ്രേറ്റർ നോയിഡ‍യിലെ രബുപുരയിലാണ് സംഭവം. പെൺകുട്ടിയുടെ അയൽവാസിയാണ് വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചത്.

കർഷക കുടുംബത്തിലെ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. രാത്രി സഹോദരങ്ങൾക്കൊപ്പം പെൺകുട്ടി വീട്ടിൽ കിടന്നുറങ്ങുന്നതിനിടയിലാണ് അക്രമി വീടിന്റെ വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചത്.

You may also like:വിവാഹശേഷവും പ്രണയബന്ധം തുടർന്നുവെന്ന് സംശയം; ഇരുപതുകാരിയെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി

വീട്ടിൽ അതിക്രമിച്ചെത്തിയ ഇയാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ് വീട്ടിലെ മറ്റുള്ളവർ ഉണർന്നത്. ബലപ്രയോഗത്തിനൊടുവിൽ ഇയാളെ വീട്ടുകാർ പിടികൂടി മർദ്ദിച്ചു.

സംഭവത്തിൽ അയൽവാസിക്കെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി.
Published by:Naseeba TC
First published: