കോട്ടയം: മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അയൽവാസി അറസ്റ്റിൽ. കാരാപ്പുഴ പ്രീമിയര്‍ പുളിച്ചിപ്പറമ്പില് രാധുല്‍ പി ലാല്‍ജി(25)യെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
Also Read- കാര്‍ യാത്രയ്ക്കിടെ 31 കാരിയെ പീഡിപ്പിച്ച ബന്ധുവും ഭർത്താവിന്റെ സുഹൃത്തും പത്തനംതിട്ടയിൽ അറസ്റ്റിൽ
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഇയാള്‍ തന്റെ സമീപവാസിയായ യുവാവിനെ വേളൂര്‍ മൈക്രോ ജംഗ്ഷന് ഭാഗത്തുവച്ചു ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. യുവാവ് വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണ്‍ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
Also Read- മൂന്നുകുട്ടികളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി; ഇരുവരും അറസ്റ്റിൽ
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Kottayam, Murder attempt