കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ഇടുക്കി മജിസ്‌ട്രേറ്റിന് ഗുരുതര വീഴ്ച പറ്റിയെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. . ജുഡിഷ്യറിയുടെ അധികാരം ഫലപ്രദമായി വിനിയോഗിക്കാന്‍ മജിസ്‌ട്രേറ്റിന് കഴിയണമായിരുന്നെന്നും കെമാല്‍ പാഷ പറഞ്ഞു.
വാഹനത്തിനടുത്തേക്ക് പോയാണ് മജിസ്ട്രേറ്റ് പ്രതിയെ റിമാൻഡ് ചെയ്തത്. വാഹനത്തിന് അടുത്തേക്ക് പോയി റിമാൻഡ് ചെയ്യേണ്ടി വന്ന സാഹചര്യമെങ്കിലും മജിസ്ട്രേറ്റ് ഓർക്കേണ്ടതായിരുന്നു. അവശനായ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് മജിസ്ട്രേറ്റ് ഉത്തരവിടേണ്ടതായിരുന്നു. കെമാൽ പാഷ ചൂണ്ടിക്കാട്ടി.
അവശനായ പ്രതിയ ആശുപത്രിയിലേക്കു മാറ്റാൻ ജയില്‍ സൂപ്രണ്ടും തയാറായില്ല. മജിസ്ട്രേറ്റിനു മുന്നിലേക്ക് നടന്നു പോകാൻ സാധിക്കാത്ത പ്രതി ജയിലിലേക്ക് എങ്ങനെ നടന്നു കയറിയെന്നും കെമാൽപാഷ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.