• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭർത്താവിനെ കെട്ടിയിട്ട് ഭാര്യയെ മുഖംമൂടി ധരിച്ച നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു

ഭർത്താവിനെ കെട്ടിയിട്ട് ഭാര്യയെ മുഖംമൂടി ധരിച്ച നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു

ഭർത്താവും യുവതിയും കാർഷിക തൊഴിലാളികളാണ്. കൃഷിയിടത്തിലെ ചെറിയ പമ്പ് ഹൗസിലാണ് രണ്ട് വയസുകാരിയായ മകളോടൊപ്പം ദമ്പതികൾ താമസിച്ചുവന്നത്.

rape case

rape case

  • Share this:
ചണ്ഡീഗഡ്: ഭർത്താവിനെ കെട്ടിയിട്ടശേഷം നേപ്പാളി യുവതിയെ നാലംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ യമുനാനഗർ ജില്ലയിലെ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 37കാരിയായ യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്. ഭർത്താവും യുവതിയും കാർഷിക തൊഴിലാളികളാണ്. കൃഷിയിടത്തിലെ ചെറിയ പമ്പ് ഹൗസിലാണ് രണ്ട് വയസുകാരിയായ മകളോടൊപ്പം ദമ്പതികൾ താമസിച്ചുവന്നത്. വ്യാഴാഴ്ച രാത്രി കാറിലെത്തിയ സംഘം ഭർത്താവിനെ വരാന്തയിൽ കെട്ടിയിട്ടശേഷം തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

Also Read- പാലക്കാട് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ; ദുരഭിമാനക്കൊലയെന്ന് സംശയം

''അഞ്ചുപേർ മുഖം മൂടി ധരിച്ച് രാത്രി 11 മണിയോടെ പമ്പ് ഹൗസിലെത്തി. ഭർത്താവ് വരാന്തയിലും ഞാൻ മകളോടൊപ്പം മുറിക്കുള്ളിലും ഉറങ്ങുകയായിരുന്നു. അവർ ഭർത്താവിനെ വരാന്തയിൽ കെട്ടിയിട്ടു. നാലുപേർ എന്നെ ബലാത്സംഗം ചെയ്തു'- യുവതിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അഞ്ചാമൻ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ താൻ സകല ശക്തിയുമെടുത്ത് തള്ളിമാറ്റിയെന്നും അയാൾ താഴെ വീണുവെന്നും യുവതി പറയുന്നു. തുടർന്ന് പുറത്തറിഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയശേഷം സംഘം അവിടെ നിന്നു പോവുകയായിരുന്നു. തുടർന്ന് യുവതി കെട്ടഴിച്ച് ഭർത്താവിനെ മോചിപ്പിച്ചു. അവർ പണിയെടുക്കുന്ന പാടത്തിന്റെ ഉടമയുടെ സഹായത്തോടെ ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

Also Read- ഒമ്പത് മാസത്തിനിടയിൽ 2,406 കൊലപാതകങ്ങൾ, 1,106 ബലാത്സംഗ കേസുകൾ

പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 376 ഡി( കൂട്ടബലാത്സംഗം), ഐപിസി 342 (അന്യായമായി തടവിലാക്കൽ), ഐപിസി 506 (ഭീഷണിപ്പെടുത്തൽ). ഐപിസി 452 (വീട്ടിൽ അതിക്രമിച്ചുകയറൽ) തുടങ്ങിയ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു.
Published by:Rajesh V
First published: