കോഴിക്കോട് ക്രൂരപീഡനത്തിനിരയായ ആറുവയസുകാരി അപകടനില തരണം ചെയ്തു

അതേസമയം പിടിയിലായ പ്രതി രതീഷ് ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍ മുകളിലെത്തെ നിലയില്‍ നിന്ന് ചാടിയത് രക്ഷപ്പെടാനോ ആത്മഹത്യയ്‌ക്കോ എന്ന കാര്യത്തില്‍ വ്യക്തത വന്നില്ല.

News18 Malayalam | news18-malayalam
Updated: November 7, 2020, 8:01 PM IST
കോഴിക്കോട് ക്രൂരപീഡനത്തിനിരയായ ആറുവയസുകാരി അപകടനില തരണം ചെയ്തു
News18 Malayalam
  • Share this:
കോഴിക്കോട്:  ബാലുശ്ശേരി ഉണ്ണികുളത്ത് ക്രൂരപീഡനത്തിനിരയായി മെഡിക്കല്‍ കോളജില്‍ കഴിയുന്ന ആറു വയസ്സുകാരി അപകട നില തരണം ചെയ്തു. ബുധനാഴ്ച്ചയാണ് ഉണ്ണികുളത്ത് മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് ആറുവയസ്സുകാരി ക്രൂര പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ രതീഷിനെ(33) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രദേശത്തെ ആറോളം പേരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് രതീഷിനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ കുഞ്ഞിനെ സന്ദര്‍ശിച്ചിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കമ്മീഷന്‍ അംഗങ്ങള്‍ അറിയിച്ചു.

ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. കെ നസീര്‍, അഡ്വ ബബിത എന്നിവരാണ് സന്ദര്‍ശിച്ചത്. തിങ്കളാഴ്ച്ച ഉണ്ണികുളത്തെ വീട്ടില്‍ ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശനം നടത്തും. കുഞ്ഞിന് നേരെയുള്ള അതിക്രമം സംബന്ധിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും വടകര റൂറല്‍ എസ്പിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. കെ നസീര്‍ പറഞ്ഞു.

അതേസമയം പിടിയിലായ പ്രതി രതീഷ് ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍ മുകളിലെത്തെ നിലയില്‍ നിന്ന് ചാടിയത് രക്ഷപ്പെടാനോ ആത്മഹത്യയ്‌ക്കോ എന്ന കാര്യത്തില്‍ വ്യക്തത വന്നില്ല. ആത്മഹത്യയ്‌ക്കെന്നാണ് പൊലീസ് പറയുന്നതെങ്കിലും താഴോട്ട് ചാടി ഓടാനായിരുന്നു ശ്രമമെന്നും പറയപ്പെടുന്നുണ്ട്.

ഇയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല. അടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് തീരുമാനം.വീടുകളില്‍ ഒളിഞ്ഞ് നോക്കാറുള്ള പ്രതിയെ മുമ്പ് നാട്ടുകാര്‍ കൈകാര്യം ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത വീട്ടിലാണ് മൂന്ന് കുഞ്ഞുങ്ങളും മാതാപിതാക്കളും കഴിയുന്നത്. ഇങ്ങനെ ഒളിഞ്ഞുനോക്കുന്നതിനിടെ വീട്ടില്‍ മൂന്ന് കുട്ടികള്‍ മാത്രമേ ഉള്ളുവെന്ന് മനസ്സിലാക്കിയാണ് കുഞ്ഞിന് നേരെ അതിക്രമമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
Published by: Gowthamy GG
First published: November 7, 2020, 8:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading