ചോറ്റാനിക്കര∙: പത്ത് മാസം പ്രായമായ കുഞ്ഞിന്റെ മുഖത്തടിച്ച് ഉപദ്രവിച്ച കേസിൽ ആയയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു (48) ആണു പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെയാണു പരിചരിക്കാനെത്തിയ സാലി ഉപദ്രവിച്ചത്. കഴിഞ്ഞ 21ന് ആണു കേസിനാസ്പദമായ സംഭവം.
ഉറങ്ങാത്തതിന്റെ ദേഷ്യത്തിൽ സാലി പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ മുഖത്തടിക്കുകയായിരുന്നു. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം കണ്ടതിനെ തുടർന്ന് അന്നുതന്നെ ഇവരെ രക്ഷിതാക്കള്‍ ജോലിയിൽനിന്നു പറഞ്ഞുവിട്ടു. എന്നാൽ കുട്ടിയുടെ ചെവിയിൽനിന്നു രക്തം വന്നതോടെയാണു ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ കർണപുടത്തിനു പരുക്കുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവും അമ്മയും അമ്മയുടെ സുഹൃത്തും പിടിയിൽ
ഇന്‍സ്റ്റാഗ്രാമിലൂടെ (Instagram) പരിചയപ്പെട്ട, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ അമ്മയും മകനും അടക്കം 3 പേര് പിടിയില്‍. മൂവാറ്റുപുഴ വാഴപ്പിള്ളിയില്‍ വിഷ്ണു(21), ഇതിനു കൂട്ടുനിന്ന ഇയാളുടെ അമ്മ ടിന്റു (40), ഇവരുടെ ആണ്‍സുഹൃത്ത് കൊല്ലം പൊഴിക്കര സ്വദേശി സുരേഷ് (44) എന്നിവരെയാണ് കര്‍ണാടകയിലെ സുള്ള്യ ഭാഗത്ത് കുമ്പളശേരി എന്ന സ്ഥലത്തുനിന്ന് വെള്ളൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ പത്തിനാണ് സംഭവം. ഇറുമ്പയം സ്വദേശിയായ പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിഷ്ണുവിനോടൊപ്പം പോകുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ വെള്ളൂര്‍ പോലീസ് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയില്‍നിന്നും കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റുചെയ്തത്.
ഇവരെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളൂര്‍ എസ്.ഐ.ജെ. വിജിമോന്, എ.എസ്.ഐ. രാംദാസ്, സീനിയര്‍ സി.പി.ഒ. രതിഷ്, വനിത സി.പി.ഒ. സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ണാടകയിലെത്തി പ്രതികളെ അറസ്റ്റുചെയ്തത്.
ഇരട്ടപ്പേര് വിളിച്ചയാളെ കുത്തിക്കൊന്ന യുവാവിന് ജീവപര്യന്തം
കോട്ടയം: ഇരട്ടപ്പേര് വിളിച്ചതിന് യുവാവിനെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും , ഒരു ലക്ഷം രൂപാ പിഴയും പാലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.മോനിപ്പള്ളി ചേറ്റുകുളം ഭാഗത്ത് വെള്ളനാട്ട് സജീവ് കുമാറിനെ (40) കുത്തി കൊലപ്പെടുത്തിയ കേസിൽ മോനിപ്പള്ളി പയസ്മൗണ്ട് ഭാഗത്ത് പൊട്ടനാനിയിൽ ധനുപിനെയാണ് (33) കോടതി ശിക്ഷിച്ചത്.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. ചേറ്റുകുളത്തെ ബ്രദേഴ്സ് ക്ലബ്ബിന്റെ മുറിയിൽ വച്ച് സജീവ് കുമാർ ധനുപിനെ നമ്പോലൻ എന്ന ഇരട്ടപേര് വിളിച്ച് കളിയാക്കിയതിലുള്ള അമർഷം കൊണ്ട് കത്തിക്ക് കുത്തുകയായിരുന്നു.കുത്തേറ്റ് ഓടിയ സജീവ് അടുത്തുള്ള തോട്ടിൽ വീണ് മരിച്ചു. പ്രോസിക്യൂഷന് വേണ്ടി വി ജി വേണുഗോപാൽ ഹാജരായി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.