ഇന്റർഫേസ് /വാർത്ത /Crime / മോൻസനെതിരെ പുതിയ കേസ്; കോടികൾ വിലമതിക്കുന്ന ഇറിഡിയം സൂക്ഷിക്കാൻ ഡിആർഡിഒയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി

മോൻസനെതിരെ പുതിയ കേസ്; കോടികൾ വിലമതിക്കുന്ന ഇറിഡിയം സൂക്ഷിക്കാൻ ഡിആർഡിഒയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി

മോൻസൺ മാവുങ്കൽ

മോൻസൺ മാവുങ്കൽ

റോക്കറ്റ് സാങ്കേതിക വിദ്യക്ക് ഉപയോഗിക്കുന്ന ഇറിഡിയം എന്ന അമൂല്യ ലോഹം തന്റെ പക്കൽ ഉണ്ടെന്നും ഇത് യഥാർത്ഥമാണെന്ന് തെളിയിക്കുന്നതിനായി ഡി ആർ ഡി ഒ ശാസ്ത്രഞ്ജന്റെ പേരിലുള്ള  രേഖയും മോൺസൺ ഇടപെടുകാർക്ക് നൽകിയിരുന്നു. ഇതാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വ്യാജമാണെന്ന് തെളിഞ്ഞത്.

കൂടുതൽ വായിക്കുക ...
  • Share this:

കൊച്ചി: പുരാവസ്തു തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെതിരെ ഡി ആർ ഡി ഒ യുടെ വ്യാജ രേഖ ഉണ്ടാക്കിയതിന് പുതിയ കേസ്. കോടികൾ വിലമതിക്കുന്ന ഇറിഡിയം സൂക്ഷിക്കാനുള്ള രേഖയാണ് വ്യാജമായി ഉണ്ടാക്കിയത്. ഡി ആർ ഡി ഒ ശാസ്ത്രഞ്ജന്റെ പേരിലായിരുന്നു വ്യാജ രേഖ. ക്രൈംബ്രാഞ്ച് ഡി ആർ ഡി ഒയ്ക്കും കത്ത്  നൽകിയട്ടുണ്ട്.

റോക്കറ്റ് സാങ്കേതിക വിദ്യക്ക് ഉപയോഗിക്കുന്ന ഇറിഡിയം എന്ന അമൂല്യ ലോഹം തന്റെ പക്കൽ ഉണ്ടെന്നും ഇത് യഥാർത്ഥമാണെന്ന് തെളിയിക്കുന്നതിനായി ഡി ആർ ഡി ഒ ശാസ്ത്രഞ്ജന്റെ പേരിലുള്ള  രേഖയും മോൺസൺ ഇടപെടുകാർക്ക് നൽകിയിരുന്നു. ഇതാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വ്യാജമാണെന്ന് തെളിഞ്ഞത്. മോൺസൺ വില്പനയ്ക്ക് തയ്യാറാക്കിയ ഇറിഡിയവും പരിശോധനയിൽ വ്യാജമാണന്ന് തെളിഞ്ഞിട്ടുണ്ട്. ഇതോടെ മോൺസൺ മാവുങ്കലിനെതിരെ ഇതുവരെ രജിസ്റ്റർ ചെയ്ത  കേസുകളുടെ എണ്ണം ഏഴായി.

മോൻസനെതിരെ കൂടുതൽ തട്ടിപ്പ് കേസുകൾ പുറത്തു വരുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വരും ദിവസങ്ങളിൽ കൂടുതൽ പരാതികളും ഉണ്ടായേക്കാം. ഇയാളുമായുള്ള ഇടപാടിൽ പലർക്കും പണം നഷ്ടമായിയുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു. എന്നാൽ പലർക്കും പണത്തിന്റെ ഉറവിടം അടക്കം വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല. കള്ളപ്പണം ഉള്ളവരായിരുന്നു പല ഇടപെടുകാരും. ഇവർ പരാതിപ്പെട്ടില്ലെങ്കിലും എങ്ങനെ പണം നഷ്ടമായെന്ന് അറിയാൻ ക്രൈം ബ്രാഞ്ച് വിളിച്ചു വരുത്തുന്നുണ്ട്. അതേ സമയം മോൻസനുമായുള്ള തെളിവെടുപ്പും അന്വേഷണവും പുരോഗമിക്കുകയാണ്.

Also Read- വയനാട്ടിലെ 38കാരിയെ പീഡിപ്പിച്ചത് ചാരിറ്റിയുടെ മറവിൽ; മൂന്നു പ്രതികളും റിമാൻഡിൽ

ഇതിനിടെ മോൻസനെതിരെ  പരാതിയുമായി  അകന്ന ബന്ധുവും സുഹൃത്തുമായ ഒരാൾ കൂടി രംഗത്ത് വന്നിട്ടുണ്ട്. തുറവൂർ വളമംഗലം ആലംകോട് പള്ളി പള്ളി ബിജുമോനാണ് കുത്തിയതോട് പൊലീസിൽ  പരാതി നൽകിയത് .  തനിക്ക്  വൻ തുക ബാങ്കിൽ നിന്ന്  പിൻവലിക്കണമെങ്കിൽ  ടാക്സ് ഇനത്തിൽ 10 ലക്ഷം രൂപ  ആവശ്യമുണ്ടെന്ന് പറഞ്ഞ് മോൻസൺ പരാതിക്കാരനായ ബിജുമോനെ സമീപിക്കുകയായിരുന്നു.  ഇതിൽ ഇതിൽ 8 ലക്ഷം രൂപ  തന്റെ കയ്യിലുണ്ടെന്നും  ബാക്കി രണ്ട് ലക്ഷം രൂപ  20 ദിവസത്തിനകം നൽകാമെന്നും പറഞ്ഞ്  ബിജുമോൻ്റെ കയ്യിൽ നിന്നും വാങ്ങി. ഭാര്യയുടെ ആഭരണങ്ങൾ പണയപ്പെടുത്തിയാണ് ആണ് പണം നൽകിയതെന്ന് എന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Also Read- റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ കാർ തട്ടിയെടുത്ത സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

പറഞ്ഞ തീയതിയിൽ പണം നൽകാതായതോടെ മോൻസൺ തന്റെ പഴയ ആഡംബര കാർ ഉറപ്പിനായി നൽകി. എന്നാൽ  കാറിന്റെ രേഖകളൊന്നും നൽകിയതുമില്ല. പരാതിയിൽ കുത്തിയതോട് പൊലീസ് കേസെടുത്തു.

First published:

Tags: Crime branch, DRDO, Monson Mavunkal