ബമ്പര്‍ സമ്മാനമായി 12 ലക്ഷത്തിന്റെ കാര്‍ ലഭിച്ചെന്ന് സന്ദേശം; ഇത് ഓൺലൈന്‍ തട്ടിപ്പിന്റെ പുതിയമുഖം

ഇതോടെ കോൾ വന്ന നമ്പരുകളിലേക്ക് തിരിച്ച് വിളിക്കും. നമ്പറുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു എന്ന അറിയിപ്പാകും ലഭിക്കുക.

News18 Malayalam | news18-malayalam
Updated: October 23, 2019, 5:43 PM IST
ബമ്പര്‍ സമ്മാനമായി 12 ലക്ഷത്തിന്റെ കാര്‍ ലഭിച്ചെന്ന് സന്ദേശം; ഇത് ഓൺലൈന്‍ തട്ടിപ്പിന്റെ പുതിയമുഖം
fraud
  • Share this:
തിരുവനന്തപുരം: ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നവർ ജാഗ്രതൈ. തട്ടിപ്പുകാർ പുതിയ വലവിരിച്ച് കാത്തിരിക്കുകയാണ്. ബമ്പർ സമ്മാനമടിച്ചെന്ന തരത്തിലെത്തുന്ന സന്ദേശത്തിലാണ് തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നത്.

ഓൺലൈനിൽ സാധനങ്ങൾ വാങ്ങിയ ചിലർക്കെങ്കിലും ഇത്തരത്തിൽ ഒരു സന്ദേശം തൊട്ടടുത്ത ദിവസം കിട്ടിയിട്ടുണ്ടാവും. പന്ത്രണ്ട് ലക്ഷത്തി അറുപതിനായിരം രൂപാ വില വരുന്ന ടാറ്റാ സ്‌റ്റോ മാ കാർ ബമ്പർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നാണ് സന്ദേശം. തൊട്ടുപിന്നാലെ വിളിയും വരും.

also read:അജ്ഞാത മൃതദേഹത്തിന്‍റെ വിരലടയാളത്തിൽ നിന്ന് കൊലയാളിയെ കിട്ടി; ഫോറൻസിക് ഒരു ചെറിയ കളിയല്ല

ഞങ്ങൾ നടത്തിയ നറുക്കെടുപ്പിൽ നിങ്ങൾക്ക് സമ്മാനം അടിച്ചിരിക്കുന്നു. രണ്ട് ഓപ്ഷനുണ്ട്. ഒന്നുകിൽ കാർ എത്തിക്കാം. അല്ലെങ്കിൽ പണം തരാം. പക്ഷെ പ്രോസസിംഗ് ചാർജ്ജ് ആയി 6500 രൂപ, മുൻകൂറായി നൽകണം എന്നാണ് ഫോൺ വിളിക്കുന്നയാൾ പറയുന്നത്. വ്യത്യസ്ത നമ്പരുകളിൽ നിന്നാകും സന്ദേശവും വിളിയും വരുന്നത്.

താത്പ്പര്യം കാട്ടിയാൽ അക്കൗണ്ട് നമ്പർ അയച്ച് തരും. ഈ അക്കൗണ്ടിലേക്ക് പണം ഇട്ട് കൊടുക്കുമ്പോഴാണ് ശരിക്കും തട്ടിപ്പ് മനസിലാകുന്നത്. കാറും കിട്ടില്ല. കാറിന്റെ പണവും കിട്ടില്ല. പക്ഷെ കൈയ്യിലുള്ളത് പോവുകയും ചെയ്തു.

ഇതോടെ കോൾ വന്ന നമ്പരുകളിലേക്ക് തിരിച്ച് വിളിക്കും. നമ്പറുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു എന്ന അറിയിപ്പാകും ലഭിക്കുക.പത്താനപുരത്തെ കോളജ് വിദ്യാർഥി തട്ടിപ്പിന് ഇരയാണ്. മെനക്കേടും, നാണക്കേടും ഓർത്ത് കബളിപ്പിക്കപ്പെട്ടവരിൽ പലരും പുറത്തു പറയുന്നില്ല എന്നത് മറ്റൊരു വാസ്തവം.

സ്നാപ്പ് ഡീലും, ഫ്ളിപ്കാർട്ടും അടക്കമുള്ള ഓൺലൈൻ സൈറ്റുകളിലൂടെ സാധനങ്ങൾ വാങ്ങുന്നവർക്കടക്കം ഇത്തരം സന്ദേശങ്ങളും വിളികളും എത്താറുണ്ട്. അന്യസംസ്ഥനങ്ങളിൽ നിന്നുള്ള തട്ടിപ്പ് സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന.

First published: October 23, 2019, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading