നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Infant Murder | നവജാതശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവം; ആദ്യം പദ്ധതിയിട്ടത് മൃതദേഹം കത്തിക്കാന്‍

    Infant Murder | നവജാതശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവം; ആദ്യം പദ്ധതിയിട്ടത് മൃതദേഹം കത്തിക്കാന്‍

    കത്തിക്കാന്‍ പറ്റിയ സാഹചര്യം ലഭിക്കാഞ്ഞതിനാല്‍ പാടത്ത് കുഴിച്ച് മൂടാനാണ് ശ്രമിച്ചത്

    മേഘ , ഇമ്മാനുവല്‍

    മേഘ , ഇമ്മാനുവല്‍

    • Share this:
      തൃശ്ശൂര്‍ : തൃശ്ശൂരില്‍ (Thrissur) അമ്മയും കാമുകനും ചേര്‍ന്ന് നവജാത ശിശുവിനെ ( New Born Baby) ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മൃതദേഹം കത്തിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്.

      കുഞ്ഞിന്റെ മൃതദേഹം മേഘ കവറിലാക്കി കാമുകന്‍ ഇമ്മാനുവേലിന് നല്‍കിയത് കത്തിക്കാന്‍ പദ്ധതിയിട്ടായിരുന്നുവെന്ന്‌ പോലീസ് വെളിപ്പെടുത്തി. ഇതിനായി ഇമ്മാനുവലും സുഹൃത്തും ചേര്‍ന്ന് മുണ്ടൂരിലെ പമ്പില്‍ നിന്നും ഡീസല്‍ വാങ്ങിയിരുന്നു. എന്നാല്‍ കത്തിക്കാന്‍ പറ്റിയ സാഹചര്യം ലഭിക്കാഞ്ഞതിനാല്‍ പാടത്ത് കുഴിച്ച് മൂടാനാണ് ശ്രമിച്ചത്. എന്നാല്‍ ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ അതും നടന്നില്ല. തുടര്‍ന്നാണ് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത്. കത്തിക്കാന്‍ കരുതിയ ഡീസല്‍ തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു.

      ഇന്ന് രാവിലെ 11 മണിയോടെയാണ് മേഘയെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തത്. കുഞ്ഞിനെ പ്രസവിച്ച മുറിയും കുഞ്ഞിനെ മുക്കി കൊന്ന ബക്കറ്റും മേഘ പൊലീസിനെ കാണിച്ചു. കുഞ്ഞിനെ പൊതിഞ്ഞു ഇമ്മാനുവേലിന് കൈമാറിയ ബാഗും കണ്ടെടുത്തതിന് ശേഷം ഇമ്മാനുവേലിന്റെ വീട്ടിലെത്തിച്ചും തെളിവെടുത്തു. ഇവിടെ നിന്നാണ് ഡീസല്‍ കണ്ടെത്തിയത്.

      കുഞ്ഞിനെ വെള്ളത്തില്‍ മുക്കിയതും ഇതിനിടെ തലയില്‍ ഉണ്ടായ ക്ഷതവുമാണ് മരണ കാരണം എന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി. അന്വേഷണത്തിന്റെ ഭാഗമായി മേഘയുടെയും ഇമ്മാനുവലിന്റെയും ഡിഎന്‍എ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

      നവജാത ശിശുവിനെ (Infant) ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും കാമുകനും ഉള്‍പ്പടെ മൂന്ന് പേരെയാണ്‌ പൊലീസ്  കസ്റ്റഡിയിലെടുത്തത്. തൃശ്ശൂര്‍ വരടിയം സ്വദേശികളായ മേഘ (22), ഇമ്മാനുവല്‍ (25), ഇ്മ്മാനുവലിന്റെ സുഹൃത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

      തൃശ്ശൂര്‍ പൂങ്കുന്നത്തിന് സമീപം എം എല്‍ എ റോഡിലുള്ള കനാലില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മൂന്ന് ദിവസം പഴക്കമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തി ഘട്ടില്‍ ബലിയിടാന്‍ എത്തിയവര്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

      ഇതിനെതുടര്‍ന്ന് CCTV ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കനാലില്‍ മൃതദേഹം കണ്ടെത്തിയ കവറുമായി ബൈക്കില്‍ രണ്ട് പേര്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇത് ഇമ്മാനുവലും സുഹൃത്തുമാണെന്ന് പോലീസിന് വ്യക്തമാവുകയും തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്ത് വരുന്നത്.

      ഇമ്മാനുവലും യുവതിയും രരണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ബന്ധത്തില്‍ യുവതി ഗര്‍ഭിണിയാവുകയുമായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെ യുതി പ്രസവിച്ചു. എന്നാല്‍ യുവതി വീട്ടിലാണ് പ്രസവിച്ചതെന്നും യുവതി ഗര്‍ഭിണിയായിരുന്നു എന്ന വിവരവും വീട്ടുകാര്‍ അറിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. അവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ച ശേഷം ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് കുഞ്ഞിനെ കൊന്നത്.

      Also Read - തൃശ്ശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കവറില്‍ പൊതിഞ്ഞ നിലയില്‍ കനാലില്‍ നിന്ന് കണ്ടെത്തി

      ബുധനാഴ്ച പുലര്‍ച്ചെ മേഘയുടെ വീട്ടിലെത്തിയ പോലീസ് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. മൃതദേഹം കനാലിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു.

      ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
      Published by:Karthika M
      First published: