ഇന്റർഫേസ് /വാർത്ത /Crime / Shocking | മദ്യലഹരിയിലായിരുന്ന അമ്മ മുലയൂട്ടിയില്ല; നവജാത ശിശു വിശന്നു മരിച്ചു

Shocking | മദ്യലഹരിയിലായിരുന്ന അമ്മ മുലയൂട്ടിയില്ല; നവജാത ശിശു വിശന്നു മരിച്ചു

Baby

Baby

കുഞ്ഞ് രാത്രി മുഴുവൻ വിശന്നു നിലവിളിച്ചെങ്കിലും യുവതി അത് അറിഞ്ഞില്ല. മദ്യലഹരിയിൽ ഉറങ്ങി പോയ അമ്മ മകളുടെ മരണം പോലും ശ്രദ്ധിച്ചില്ല!

  • Share this:

മദ്യലഹരിയിലായിരുന്ന അമ്മ മുലയൂട്ടാതെ ഉറങ്ങി പോയതിനാൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഛത്തീസ്ഗഢിലെ ധംതാരിയിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.മയക്കുമരുന്നിനും മദ്യത്തിനും അടിമയായാരിുനനു യുവതി. കഴിഞ്ഞ ദിവസം രാത്രിയിൽ മദ്യലഹരിയിൽ യുവതി ഉറങ്ങിപ്പോയി. ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടാതെയാണ് യുവതി ഉറങ്ങിയത്. കുഞ്ഞ് രാത്രി മുഴുവൻ വിശന്നു നിലവിളിച്ചെങ്കിലും യുവതി അത് അറിഞ്ഞില്ല. മദ്യലഹരിയിൽ ഉറങ്ങി പോയ അമ്മ മകളുടെ മരണം പോലും ശ്രദ്ധിച്ചില്ല! രാവിലെ ഉറക്കമുണർന്ന് വീണ്ടും മദ്യപിച്ച യുവതി കുഞ്ഞ് മരിച്ചു കിടക്കുന്നത് അറിഞ്ഞില്ല.

രാവിലെ മുതൽ കുഞ്ഞിന്‍റെ കരച്ചിൽ കേൾക്കാതായതോടെയാണ് അയൽക്കാർ തിരക്കി വന്നത്. അപ്പോഴാണ് മദ്യലഹരിയിൽ കിടക്കുന്ന യുവതിയെയും സമീപത്തു മരിച്ചു കിടക്കുന്ന കുഞ്ഞിനെയും അവർ കണ്ടത്. രാത്രിയിൽ ഏറെ നേരം കുഞ്ഞ് കരയുന്നത് അയൽക്കാർ കേട്ടിരുന്നു. എന്നാൽ അത് സാധാരണമായതിനാൽ അവർ അന്വേഷിച്ചില്ല. കുട്ടി പട്ടിണി മൂലമാണ് മരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നിരുന്നാലും മറ്റ് കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

ധംതാരിയിലെ സുന്ദർഗഞ്ച് വാർഡിലാണ് സംഭവം. മദ്യപിച്ച സ്ത്രീയുടെ പേര് രാജ്മിത് കൌർ എന്നാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഭർത്താവ് ഹാർമീത് ഒരു മോട്ടോർ മെക്കാനിക്കാണ്. അടുത്തിടെയാണ് അവർക്ക് കുഞ്ഞ് ജനിച്ചത്. നാട്ടുകാർ പറയുന്നതനുസരിച്ച് രാജ്മിത് കൌർ രാവും പകലും മദ്യപിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം ഭർത്താവ് ജോലിക്കായി പട്ടണത്തിന് പുറത്തേക്ക് പോയി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ രജ്മിത് അധികമായി മദ്യപിച്ചു. അവർ അബോധാവസ്ഥയിലായി ഉറങ്ങി പോകുകയായിരുന്നു. പിന്നീട് കുഞ്ഞ് വിശന്നു കരഞ്ഞെങ്കിലും അവർ ഇത് അറിഞ്ഞില്ല.

You May Also Read- അവസാനത്തെ ശമ്പളം ചോദിച്ചു; ക്രൂരനായ തൊഴിലുടമ നാളുകൾക്ക് ശേഷം ആ ശമ്പളം നൽകിയത് ഇങ്ങനെ

മദ്യപിച്ചിരുന്നതിനാൽ രജ്മിത്തിന് കുട്ടിയെ മുലയൂട്ടാൻ കഴിഞ്ഞില്ലെന്നും കുഞ്ഞ് രാത്രി മുഴുവൻ കരഞ്ഞതായും പൊലീസ് പറയുന്നു, പക്ഷേ മദ്യലഹരിയിൽ ആയിരുന്നതിനാൽ അമ്മ അത് കാര്യമാക്കിയില്ല. രാവിലെ ഉറക്കമുണർന്നതിനുശേഷവും എന്താണ് സംഭവിച്ചതെന്ന് രജമിത്തിന് മനസ്സിലായില്ല. വീണ്ടും മദ്യപിച്ച ശേഷം അവർ ഉറങ്ങുകയായിരുന്നു. അയൽക്കാർ അവരുടെ വീട്ടിലെത്തുമ്പോഴേക്കും കുട്ടി മരിച്ചു.

Also Read- ഭാര്യയുടെ രഹസ്യഭാഗത്ത് മദ്യകുപ്പി കയറ്റി ഭർത്താവ്; സംഭവം വേശ്യാവൃത്തിക്ക് വിസമ്മതിച്ചതിനെ തുടർന്ന്

അയൽക്കാർ ചേർന്ന് കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായാണ് അവർ പറഞ്ഞത്. വിശപ്പു മൂലമാണ് കുട്ടി മരിച്ചതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ നാട്ടുകാർ യുവതിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ്. സംഭവം അറിഞ്ഞ് ആളുകൾ വീട്ടിലെത്തിയപ്പോഴും മദ്യലഹരിയിലായിരുന്ന യുവതിക്ക് സംസാരിക്കാൻ പോലും സാധിച്ചില്ല. പിന്നീട് യുവതിയുടെ ഭർത്താവ് ഹർമീത് വീട്ടിലെത്തിയപ്പോഴും രജ്മിത്ത് മദ്യലഹരിയിൽ തന്നെ ആയിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

First published:

Tags: Alcoholic mother, Breast feed, Breast milk, Newborn baby died