നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശു മരിച്ച നിലയില്‍

  കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശു മരിച്ച നിലയില്‍

  ശുചീകരണ തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചികിത്സയിലിരുന്ന 17കാരി ക്ലോസറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ശുചീകരണ തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരമറിയച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിനേഴുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് കണ്ടെത്തിയത്.

   സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്‌സോ കേസായതിനാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്താനാണ് ശ്രമം. കഴിഞ്ഞ ദിവസമായിരുന്നു പെണ്‍കുട്ടി ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. എപ്പോഴാണ് സംഭവം നടന്നത് എന്നതടക്കം ഉള്ള കാര്യങ്ങളില്‍ വ്യക്തതയില്ല.

   പെണ്‍കുട്ടിയേയും ആശുപത്രി അധികൃതരെയും പൊലീസ് ചോദ്യം ചെയ്തു. പോക്‌സോ കേസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം സ്‌കാനിങ്ങിനായി ആശുപത്രിയില്‍ എത്തിയത്.

   പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു;രണ്ട് ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ 

   മുണ്ടക്കയത്ത് നിന്നാണ് 17 വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി എന്ന വിവരം പുറത്തുവരുന്നത്. മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് ക്രൂരമായ പീഡന പരമ്പര അരങ്ങേറിയത്. ലൈംഗികപീഡനക്കേസില്‍ കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം പൊലീസ് കേസെടുത്തു രണ്ടുപേരെ പിടികൂടി. മുണ്ടക്കയം മടുക്ക പനക്കച്ചിറ പുളിമൂട്ടില്‍ ബിജേഷ് (24), ഏറ്റുമാനൂര്‍ തേനക്കര ഷെബിന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

   സംഭവത്തില്‍ ബിജേഷ് ആണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് എന്ന് പോലീസ് കണ്ടെത്തി. സുഹൃത്തായ ഷെബിന്‍ ഇവര്‍ക്ക് താമസിക്കുന്നതിന് സൗകര്യമൊരുക്കി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കുതിനുവേണ്ടി സൗകര്യമൊരുക്കി നല്‍കിയതിന്റെ പേരിലാണ് ഷെബിനെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആയതിനാല്‍ പീഡിപ്പിച്ചില്ലെങ്കിലും ഷെബിനെതിരെയും കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

   ഈ രണ്ടു പ്രതികളും നേരത്തെ ക്രിമിനല്‍ കേസുകളില്‍ അകത്ത് ആയിട്ടുണ്ട് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതാണ് കേസില്‍ നിര്‍ണായകമായത്. ബന്ധുക്കള്‍ നല്‍കിയ പരാതി അന്വേഷിച്ചെത്തിയ പോലീസ് ഇക്കാര്യങ്ങളെല്ലാം കണ്ടെത്തുകയായിരുന്നു. ബിജേഷിനെതിരെ ഉള്ളത് സമാനമായ കേസ് ആണ് എന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ബിജേഷ് നേരത്തെ പൊലീസ് പിടിയിലായത്. അതേസമയം ഷിബിന് എതിരെ കൊലപാതക ശ്രമത്തിന് നിലവില്‍ കേസ് ഉണ്ട്.

   പൊലീസ് അന്വേഷണം പൂര്‍ത്തിയായതോടെയാണ് ബന്ധുക്കള്‍ ഈ വിവരങ്ങള്‍ അറിഞ്ഞത്. പ്രതികളുടെ പക്കല്‍ നിന്നും തിരികെ കൊണ്ടുവന്ന പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിനു മറ്റും വിധേയമാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ബിജേഷിനെതിരെ നേരത്തെയും കേസുകള്‍ ഉള്ള വിവരം പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നു എന്നാണ് സൂചന. സി.ഐ.എ.ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍, എസ്‌ഐ മനോജ്, എഎസ്‌ഐ മനോജ്, റോബിന്‍ ജോഷി, ജ്യോതിഷ് എന്നിവരാണ് പ്രതികളെപിടികൂടിയത്.

   മുണ്ടക്കയം മേഖലയില്‍ വ്യാപകമായ അക്രമങ്ങള്‍ കേസുകള്‍ കൂടി വരുന്നത്. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലമായി മുണ്ടക്കയം മാറിക്കഴിഞ്ഞു. നേരത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച നിരവധി സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ക്ഷേത്രപൂജാരി തന്നെ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം പൊലീസ് കണ്ടെത്തിയിരുന്നു. വിവാഹത്തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഈ കേസില്‍ ഉണ്ടായിരുന്നു.

   വ്യാജ മദ്യലോബി വലിയ രീതിയില്‍ വിഹരിക്കുന്ന സ്ഥലമായി മുണ്ടക്കയം മാറിക്കഴിഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും 1000 ലിറ്റര്‍ മദ്യം ഉദ്യോഗസ്ഥര്‍ തന്നെ കടത്തിയ സംഭവം നടന്നതും മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ്. മുണ്ടക്കയം മേഖലയില്‍ വ്യാജമദ്യം അടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ പരിശോധന വേണമെന്ന ആവശ്യവും ശക്തമാണ്.
   Published by:Jayesh Krishnan
   First published: