നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Infant Death | നവജാത ശിശു വീട്ടിലെ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ; കാഞ്ഞിരപ്പള്ളിയിൽ മരിച്ചത് ദമ്പതിമാരുടെ ആറാമത്തെ കുഞ്ഞ്

  Infant Death | നവജാത ശിശു വീട്ടിലെ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ; കാഞ്ഞിരപ്പള്ളിയിൽ മരിച്ചത് ദമ്പതിമാരുടെ ആറാമത്തെ കുഞ്ഞ്

  വീട്ടിനുള്ളിലെ ശുചിമുറിയിൽ വെള്ളം ശേഖരിക്കുന്ന ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്

  • Share this:
  കോട്ടയം : കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവല്ല മാദൂര്‍ മലയില്‍ സുരേഷ്- നിഷ ദമ്പതികളുടെ കുഞ്ഞിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് ഉച്ചയോടെ ആണ് സംഭവം പുറത്ത് വരുന്നത്.വീട്ടിനുള്ളിലെ ശുചിമുറിയിൽ വെള്ളം ശേഖരിക്കുന്ന ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസികൾക്ക് തോന്നിയ സംശയം ആണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ കാരണമായത്. ഒരു ദിവസം മാത്രമാണ് കുഞ്ഞിന് പഴക്കം  പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ  സൂചന ലഭിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി.

  അടിമുടി ദുരൂഹത നിറഞ്ഞ സംഭവം ആണ്  കാഞ്ഞിരപ്പള്ളിയിൽ നിന്നും പുറത്ത് വരുന്നത്.  നിഷ വീട്ടിൽ വെച്ച് തന്നെ പ്രസവിച്ചു എന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ വിലയിരുത്തുന്നത്. ആദ്യ രണ്ട് പ്രസവം ഒഴികെ  ബാക്കി എല്ലാം വീട്ടിൽ വെച്ച് നടത്തി എന്നാണ് പോലീസ് മനസിലാക്കിയിരിക്കുന്നത്. മരിച്ച കുഞ്ഞിനെ കൂടാതെ ദമ്പതിമാർക്ക് അഞ്ച് മക്കളുണ്ട്.നിഷയും കുട്ടികളും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത് എന്നും പോലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായി.

  കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അയല്‍വാസിയായ സ്ത്രീ ഓടിയെത്തിയതോടെ ആണ് സംഭവങ്ങൾക്ക് തുടക്കം. അയൽവാസിയായ രമ്യ ബിനുഇക്കാര്യത്തിൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടിലെത്തിയെങ്കിലും വീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് ആണെന്നു പറഞ്ഞു തിരിച്ചയച്ചു എന്നാണ് പൊലീസിന് കിട്ടിയ വിവരം. സംശയം തോന്നിയ അയൽവാസികൾ ആശാ വര്‍ക്കറെ വിവരം അറിയിച്ചു. ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയു കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അംഗം കെ.എ. സിയാദ് ഉൾപ്പെടെ ഉള്ളവരും  സ്ഥലത്ത് പരിശോധന നടത്തി.

  ഗര്‍ഭിണിയാണെന്ന വിവരം നിഷ അയൽവാസികളിൽ നിന്ന്  മറച്ചുവെച്ചു എന്നാണ് പോലീസിന്  ലഭിച്ച മൊഴി.നിഷയുടെ ഒരു കാലിന് സ്വാധീനമില്ല  എന്നും പോലീസ് പറഞ്ഞു.  കരഞ്ഞു തളർന്ന കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ മറവു ചെയ്യാന്‍ മൂത്ത മകളോട് നിഷ ആവശ്യപ്പെട്ടിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.കുഞ്ഞിന്റെ മാതാവായ

  നിഷയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ നിന്ന്  മരണകാരണത്തിൽ വ്യക്തത വരുത്തിയ ശേഷമായിരിക്കും  പൊലീസിൻ്റെ തുടർനടപടികൾ.  ജനിച്ചപ്പോൾ തന്നെ മരണം സംഭവിച്ചതിനാൽ ഇതെല്ലാം മറച്ചുവെച്ച് കുഞ്ഞിനെ മറവ് ചെയ്യാൻ ശ്രമിച്ചത് ആണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.  ഏതെങ്കിലും തരത്തിൽ ഉള്ള കൊലപാതക സാധ്യതയും പോലീസ് തള്ളികളയുന്നില്ല. ഇക്കാര്യത്തിൽ വ്യക്തത വരാൻ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ വരെ കാത്തിരിക്കാൻ ആണ് പോലീസ് തീരുമാനം. നിഷയുടെ ഭർത്താവ് സുരേഷ് പെയിന്റിങ് തൊഴിലാളിയാണ്. ഇയാൾ ജോലിക്കുപോയ സമയത്താണ് സംഭവം ഉണ്ടായത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
  Published by:Karthika M
  First published:
  )}