• HOME
  • »
  • NEWS
  • »
  • crime
  • »
  • Newborn baby found dead| തിരുവനന്തപുരം വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

Newborn baby found dead| തിരുവനന്തപുരം വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം കരിയിലക്കൂട്ടത്തിനുള്ളിൽ ഉപേക്ഷിച്ച അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു

  • Share this:
    തിരുവനന്തപുരം: വലിയതുറയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി (Newborn baby found dead) . മൃതദേഹം കരിയിലക്കൂട്ടത്തിനുള്ളിൽ ഉപേക്ഷിച്ച അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദുരിതാശ്വാസ ക്യാമ്പിൽ മൂന്നുദിവസം സ്വന്തം കട്ടിലിനടിയിൽ ബക്കറ്റിൽ സൂക്ഷിച്ച മൃതദേഹം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

    നാട്ടുകാരാണ് കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ വലിയതുറ സ്വദേശി ഷിജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പൂന്തുറ സ്വദേശിയുമായി നാലു വർഷം മുൻപ് വിവാഹിതയായ യുവതി ഒരു പെൺകുഞ്ഞിന്റെ അമ്മയാണ്. മറ്റൊരു യുവാവുമായി അടുപ്പത്തിലായെന്ന തർക്കത്തെ തുടർന്ന് ഭർത്താവ് അകന്നു കഴിയുകയായിരുന്നു.

    ദുരിതാശ്വാസ ക്യാമ്പായ വലിയതുറ ഗോഡൗണിൽ മറ്റ് കുടുംബങ്ങൾക്കൊപ്പമാണ് യുവതിയും അമ്മയും കഴിഞ്ഞിരുന്നത്. ഗർഭിണിയാണെന്ന കാര്യം ക്യാമ്പിലെ മറ്റ് ആളുകളോട് മറച്ചു വച്ചു. പൂർണ വളർച്ചയെത്താത്ത കുഞ്ഞിനെ പുറത്തെടുക്കാൻ യുവതി ചികിത്സ തേടിയെന്നും സൂചനയുണ്ട്.

    Also Read-Heroin|ഒരു കുപ്പിയ്ക്ക് ആയിരം രൂപ; ചെറുകുപ്പികളില്‍ നിറച്ച് വില്‍പ്പനയ്‌ക്കെത്തിച്ച ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ

    മൃതദേഹം ക്യാമ്പിൽ മൂന്നുദിവസം സ്വന്തം കിടയ്ക്കടിയിൽ സൂക്ഷിച്ചു. ദുർഗന്ധം വന്നു തുടങ്ങിയപ്പോൾ കരിയിലക്കൂട്ടത്തിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന. വലിയതുറ പാലത്തിന് അടുത്തുള്ള ഗോഡൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
    Also Read-Crime Inspired by 'Drishyam'| 'ദൃശ്യം' സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വർണ തട്ടിപ്പുമായി കുടുംബം; രണ്ടാം ശ്രമത്തിൽ കുടുങ്ങി

    യുവതിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
    വലിയതുറ പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.

    പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 18കാരൻ അറസ്റ്റിൽ

    പതിനഞ്ചുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയായ 18 കാരൻ അറസ്റ്റിൽ (Arrest). കോട്ടയം(Kottayam) മള്ളൂശ്ശേരി തിരുവാറ്റ ഭാഗത്ത് അഭിജിത്ത് പ്ളാക്കനെ (18) ആണ് ഗാന്ധിനഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

    പെൺകുട്ടിയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് വിവരം വ്യക്തമായത്. തുടർന്ന് നടത്തിയ കൌൺസിലിങ്ങിൽ പെൺകുട്ടി അഭിജിത്തുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്ന് രക്ഷിതാക്കള്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ ബന്ധുവീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
    Published by:Naseeba TC
    First published: