നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Arrest| അവിഹിത ഗർഭം പുറത്തറിയാതിരിക്കാൻ നവജാത ശിശുവിനെ കൊന്ന് മൃതദേഹം ഫ്ളഷ് ടാങ്കിൽ ഉപേക്ഷിച്ചു; 23കാരിയായ അമ്മ അറസ്റ്റിൽ

    Arrest| അവിഹിത ഗർഭം പുറത്തറിയാതിരിക്കാൻ നവജാത ശിശുവിനെ കൊന്ന് മൃതദേഹം ഫ്ളഷ് ടാങ്കിൽ ഉപേക്ഷിച്ചു; 23കാരിയായ അമ്മ അറസ്റ്റിൽ

    അവിഹിത ഗര്‍ഭം പുറത്തറിയാതിരിക്കാനാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്‌. കൊലപാതകം മറച്ചുവച്ചതിനു യുവതിയുടെ മാതാപിതാക്കളും പിടിയിലായി.

    അറസ്റ്റിലായ പ്രിയദർശിനി

    അറസ്റ്റിലായ പ്രിയദർശിനി

    • Share this:
      തഞ്ചാവൂര്‍: ആശുപത്രി ശുചിമുറിയിലെ (Hospital Toilet) ഫ്‌ളഷ് ടാങ്ക് (Flush Tank)പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തുറന്നു നോക്കിയ ജീവനക്കാരി കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം. പ്രസവിച്ചയുടനെ കുഞ്ഞിനെ ടാങ്കില്‍ കുത്തിനിറച്ച്‌ കുഞ്ഞിനെ കൊന്നതാണെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തിൽ 23കാരിയായ അമ്മ അറസ്റ്റില്‍. അവിഹിത ഗര്‍ഭം പുറത്തറിയാതിരിക്കാനാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്‌. കൊലപാതകം മറച്ചുവച്ചതിനു യുവതിയുടെ മാതാപിതാക്കളും പിടിയിലായി.

      തമിഴ്നാട് തഞ്ചാവൂരില്‍ ബുഡാലൂര്‍ സ്വദേശിനിയായ പ്രിയദര്‍ശിനി ആണ് അറസ്റ്റിലായത്. സുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ച പ്രിയദര്‍ശിനി, ഇക്കാര്യം പുറത്തറിയുന്നതു നാണക്കേടാകുമെന്ന് ഭയന്ന് ഒളിപ്പിച്ചു വച്ചു. പ്രസവമടുത്തതോടെ കഴിഞ്ഞ വ്യാഴാഴ്ച വയറുവേദനയെന്നു പറഞ്ഞ് തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രസവ വാര്‍ഡോ, പ്രസവ ചികിത്സയോ ഇല്ലാത്ത ആശുപത്രിയില്‍, ഐസിയുവിലെ ശുചിമുറിക്കകത്ത് കയറിയ യുവതി പ്രസവ ശേഷം കുഞ്ഞിനെ ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു.

      ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തുറന്ന് നോക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലായത്.

      ഗർഭിണിയായ സഹോദരിയെ അമ്മയ്ക്കൊപ്പം ചേർന്ന് കഴുത്തറുത്ത് കൊന്ന് കൗമാരക്കാരൻ സെൽഫിയെടുത്തു

      ഇഷ്ടപ്പെട്ടയാൾക്കൊപ്പം ജീവിതമാരംഭിച്ചതിന്റെ പേരിൽ ഗർഭിണിയായ സഹോദരിയെ കഴുത്തറുത്ത് കൊന്ന് കൗമാരക്കാരൻ(Brother beheads pregnant sister). മഹാരാഷ്ട്രയിലെ(Maharashtra) ഔറംഗാബാദിൽ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അമ്മയ്ക്കൊപ്പം ചേർന്നാണ് കൗമാരക്കാരൻ സഹോദരിയെ കൊലപ്പെടുത്തിയത്.

      കഴിഞ്ഞ വർഷം ജൂണിലാണ് പത്തൊമ്പതുകാരിയായ യുവതി പ്രണയിച്ചിരുന്ന യുവാവുമായി നാടുവിട്ടത്. ഒരു വർഷത്തോളം വീട്ടുകാരുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നില്ല. യുവതി ഗർഭിണിയായതിനു ശേഷം കഴിഞ്ഞയാഴ്ച്ചയാണ് അമ്മ ആദ്യമായി ഫോൺ വിളിക്കുന്നത്. തുടർന്ന് മകളെ കാണാനും എത്തി. രണ്ടാമത്തെ സന്ദർശനത്തിലാണ് മകനും അമ്മയും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയത്.

      യുവതിയുടെ ഭർത്താവ് അസുഖബാധിതനായി കിടക്കുന്ന സമയത്താണ് അമ്മയും മകനും വീട്ടിൽ എത്തിയത്. സഹോദരനും അമ്മയ്ക്കും വേണ്ടി ചായ ഉണ്ടാക്കുന്നതിനിടയിലാണ് കൊലപാതകം നടത്തിയത്. യുവതി ചായ ഉണ്ടാക്കുന്നതിനിടയിൽ സഹോദരൻ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ചേച്ചിയുടെ തല അനിയൻ അറുക്കുമ്പോൾ അമ്മയാണ് മകളുടെ കാലുകൾ പിടിച്ചുവെച്ചത്.

      Also Read- സംശയരോഗത്താൽ ഭാര്യയെ വെട്ടിക്കൊന്ന് പായയിൽ പൊതിഞ്ഞുവെച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

      ശേഷം അറുത്ത തലയുമായി സഹോദരൻ അടുത്തുള്ള വീടുകളിലും എത്തി. ഇതിനിടയിൽ അടുത്ത മുറിയിൽ കിടക്കുകയായിരുന്ന യുവതിയുടെ ഭർത്താവിനേയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഭർത്താവിന്റെ നിലവിളി കേട്ട് അയൽവാസികൾ നോക്കുമ്പോൾ സഹോദരിയുടെ തലയുമായി കൗമാരക്കാരൻ വീടിന് പുറത്തു നിൽക്കുന്നതാണ് കണ്ടത്. അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.

      പൊലീസിന് മുന്നിൽ കീഴടങ്ങിയ അമ്മയേയും മകനേയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.‌
      Published by:Rajesh V
      First published: