• HOME
 • »
 • NEWS
 • »
 • crime
 • »
 • Drug Seized | കാമുകനൊപ്പം പോയത് ഒരാഴ്ച മുന്‍പ് ; 3.5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍

Drug Seized | കാമുകനൊപ്പം പോയത് ഒരാഴ്ച മുന്‍പ് ; 3.5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍

ഇരുവരും നിരന്തരം മയക്കുമരുന്ന് കച്ചവടത്തിലേർപ്പെട്ടുവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു

 • Share this:
  കായംകുളം : ഒരാഴ്ച മുമ്പ് വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിനിയും കാമുകനും എം.ഡി.എം.എ (MDMA)യുമായി പൊലീസ് പിടിയില്‍.  കണ്ടല്ലൂർ വടക്ക് ബിനു ഭവനത്തിൽ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലിൽ വടക്കതിൽ വീട്ടിൽ അനീഷ് (24), പ്ലസ് ടു വിദ്യാര്‍ഥിയായ കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരെയാണ് വിപണിയിൽ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എം.ഡി.എം.എയുമായി ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എം.ഡി.എം.എ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

  ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ ഇന്നലെ പുലർച്ചെ കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം വന്നിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആര്യ അനീഷിനൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. ഇവർ നിയമ പരമായി വിവാഹം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി പറഞ്ഞു. ഇരുവരും ക്ഷേത്രത്തിൽ വച്ച് മാലയിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

   Also Read- കൊച്ചിയിൽ ലഹരി സംഘങ്ങളുടെ വെടിവെപ്പ് പരിശീലനം; അഭിഭാഷകന് വെടിയേറ്റു

  ഇരുവരും നിരന്തരം മയക്കുമരുന്ന് കച്ചവടത്തിലേർപ്പെട്ടുവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്നിന്റെ ഉറവിടവും കായംകുളത്തെ ഇവരുടെ ബന്ധങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.

  അനീഷിന്റെ വീടിനടുത്തുള്ള സ്കൂളിലാണ് ആര്യ പഠിച്ചിരുന്നത്. ഇവിടെ വച്ച് ഇരുവരും അടുപ്പത്തിലാകുന്നത്. വീട്ടുകാരുടെ എതിർപ്പിനിടയിലും ആര്യ ബന്ധം തുടർന്നു. കായംകുളത്ത് ആംബുലൻസ് ഡ്രൈവറായിരുന്ന അനീഷ് പിന്നീട് സ്വന്തമായി വാഹനം എടുത്ത് സെപ്ടിക് ടാങ്ക് ക്ളീനിംഗ് ജോലികൾ ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിവന്നത്. ഇതിൽ ആര്യയുടെ സഹായം ലഭിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. വീടുവിട്ടിറങ്ങിയ ഇവർ ക്ഷേത്രത്തിൽവച്ച് വിവാഹം നടത്തിയശേഷം കൂട്ടുകാരോട് ഹണിമൂൺ ട്രിപ്പിനെന്ന് പറഞ്ഞാണ് ബംഗളൂരുവിലേക്ക് പോയത്. എന്നാൽ, അധിക ദിവസം അവിടെ താമസിക്കാതെ മയക്കുമരുന്നുമായി തിരിച്ചുവരികയായിരുന്നു.

  എം.ഡി.എം.എ., ഹാഷിഷ് ഓയിൽ എന്നിവയുമായി മയക്കുമരുന്ന് സംഘത്തിലെ കണ്ണികൾ പിടിയിൽ 


  കണ്ണൂരിൽ (Kannur) പോലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് സംഘത്തിലെ (Drug mafia) കണ്ണികൾ പിടിയിലായി. കണ്ണൂർ നഗരത്തിലും തളിപറമ്പിലുമായുള്ള രണ്ട് വ്യത്യസ്ഥ കേസുകളിലാണ് പ്രതികൾ പിടിയിലായത്.

  ലഹരി ഉൽപ്പന്നങ്ങളായ എം.ഡി.എം.എ., ഹാഷിഷ് ഓയിൽ എന്നിവയുമായി പാപ്പിനിശ്ശേരി അഞ്ചാംപീടികയിലെ എം.കെ. അജ്നാസ് (21) കണ്ണൂർ നഗരത്തിൽ വെച്ചാണ് പിടിയിലായത്. പുലർച്ചെ മൂന്ന് മണിയോടെ വാഹന പരിശോധനക്കിടെയാണ് യോഗശാല റോഡിൽ നിന്ന് പോലീസ് അജ്നാസിനെ പൊക്കിയത്. കണ്ണൂർ ടൗൺ സബ്ബ് ഇന്‍സ്പെക്ടര്‍ സി.എച്ച്. നസീബിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.

  Also Read- കൂടെ താമസിച്ച യുവതിയെ കാണാനില്ല, പരാതി അന്വേഷിച്ചില്ല; പൊലീസ് സ്റ്റേഷനു മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

  ടൗൺ സി.ഐ. ശ്രീജിത് കൊടേരിയുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ്. പ്രതി ഓടിച്ചുവന്നതായ KL-59-T-2390 നമ്പര്‍ ഗുഡ്‌സ് ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയിൽ നിന്ന് 20 ഗ്രാം എം.ഡി.എം.എ., 56 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. നഗരത്തിൽ വിൽപ്പനയ്ക്ക് കൊണ്ടുവന്നതാണ് മയക്കുമരുന്ന്.

  പിടിയിലായ അജ്നാസ് സിന്തറ്റിക്ക് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇയാൾക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിടുണ്ട്. എസ്.ഐ. സീതാറാം, സി.പി.ഒ. നിശാന്ത്, മനീഷ് എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

  മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി അർഷാദാണ് തളിപ്പറമ്പിൽ പിടിയിലായത്.  അർഷാദിനെയാണ് തളിപ്പറമ്പ് എസ്.ഐ. പി.സി. സഞ്ജയ് കുമാറാണ് അറസ്റ്റ് ചെയ്തത്.
  തളിപ്പറമ്പ് ആടിക്കുംപറ വർക്ക്ഷോപ്പിന് സമീപത്ത് വച്ച് മാരക മയക്കു മരുന്നായ എം.ഡി.എം.എ. വിൽപ്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.

   Also Read- കണ്ണൂർ തലശ്ശേരി പാർക്കിലെ ഒളിക്യാമറയിൽ സംഘങ്ങൾ നിരവധി പേരെ കുടുക്കി; ദൃശ്യങ്ങൾ വൈറൽ

  ചൊവ്വാഴ്ച രാത്രിയോടെ എസ്.ഐ.സി. സഞ്ജയ് കുമാറും സംഘവും പട്രോളിങ് നടത്തുന്നതിനിടെയാണ് അർഷാദ് പോലീസിന്റെ വലയിലാക്കിയത്. കുറച്ചുനാളുകമായി പ്രതി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

  പ്രതിയുടെ കൈയ്യിൽ നിന്നും 0.950 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.   അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന പ്രതിക്ക് എവിടെ നിന്നാണ് ലഹരി മരുന്ന് ലഭിച്ചത് എന്നതിനെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. തളിപ്പറമ്പ് ആടിക്കുംപറ വർക്ക്ഷോപ്പിന് സമീപത്ത് വച്ച് മാരക മയക്കുമരുന്നായ എം.ഡി.എം.എ. വിൽപ്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.

  ചൊവ്വാഴ്ച രാത്രിയോടെ എസ്.ഐ സി. സഞ്ജയ് കുമാറും സംഘവും പട്രോളിങ് നടത്തുന്നതിനിടെയാണ്  അർഷാദ് പോലീസിന്റെ വലയിലായത്. കുറച്ചുനാളുകളായി പ്രതി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ കൈയ്യിൽ നിന്നും 0.950 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.   അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന പ്രതിക്ക് എവിടെ നിന്നാണ് ലഹരി മരുന്ന് ലഭിച്ചത് എന്നതിനെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.
  Published by:Arun krishna
  First published: