റായ്പുർ: വിവാഹ സത്കാരത്തിന് മുൻപ് നവവധുവിനെയും വരനെയും മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. റായ്‌പുർ തിക്രപറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അസ്‍ലം (24), കഖഷ ബാനു (22) എന്നിവരാണു മരിച്ചത്. യുവതിയെ കുത്തിക്കൊന്നശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണു പൊലീസ് സംശയിക്കുന്നത്. മുറിയിൽ നിന്ന് കത്തി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരും വിവാഹിതരായത്. ചൊവ്വാഴ്ചയായിരുന്നു വിവാഹ സ്തകാരം നടത്താൻ തീരുമാനിച്ചത്. ഇതിന് തൊട്ടുമുന്‍പ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മുറിയിൽ ഒരുങ്ങിക്കൊണ്ടിരുന്ന ഇരുവരെയും കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറി അകത്ത് നിന്ന് പൂട്ടിയ നിലിയിലായിരുന്നു. പുറത്ത് ഇരുവരെയും മാറി വിളിച്ചെങ്കിലും തുറക്കാതെ വന്നകൃതോടെ വാതിൽ പൊളിച്ചാണ് അകത്ത് കയറിയത്. നിലത്തു തളം കെട്ടിയ രക്തത്തിൽ ഇരുവരും അബോധാവസ്ഥയിൽ കിടക്കുന്നതാണു കണ്ടത്. ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഭർത്താവ് യുവതിയെ കുത്തുകയായിരുന്നു എന്നാണു പൊലീസ് നിഗമനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.