ചെന്നൈ: പ്രണയിച്ച് വിവാഹിതരായതിന് മകളെയും ഭർത്താവിനെയും അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. മകൾ രേഷ്മയെയും(20) മരുമകൻ മാണിക്യരാജിനെയും(26) തൂത്തുക്കുടി ജില്ലയിലെ വീരപ്പട്ടിയിലുള്ള മുത്തുക്കുട്ടിയാണ് കൊലപ്പെടുത്തിയാണ്. ഒരുമാസം മുൻപാണ് രേഷ്മയും മാണിക്യരാജും വിവാഹിതരായത്.
കോവിൽപ്പട്ടിയിലുള്ള കോളേജിൽ രണ്ടാം വര്‍ഷ ബിരുദവിദ്യാർഥിനിയായ രേഷ്മയും ബന്ധുവായ മാണിക്യരാജും ഏറെനാളായി പ്രണയത്തിലായിരുന്നു. മാണിക്യത്തിന് മദ്യപാനശീലമുണ്ടെന്ന് പറഞ്ഞ് മുത്തുക്കുട്ടിയും ഭാര്യയും രേഷ്മയെ ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
വിദേശത്ത് ജോലിചെയ്തിരുന്ന മാണിക്യരാജ് കുറച്ചുനാള്‍മുമ്പ് തിരിച്ച് നാട്ടിലെത്തി. പിന്നീട് കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നില്ല. ഒരു മാസം മുൻപാണ് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് രേഷ്മ മാണിക്യരാജിനെ വിവാഹം കഴിച്ചത്. കുറച്ചുനാള്‍ ഒളിച്ചുതാമസിച്ച ഇരുവരും കഴിഞ്ഞദിവസം സ്വന്തംഗ്രാമത്തില്‍ തിരിച്ചെത്തി. മാണിക്യരാജിന്റെ വീട്ടിലായിരുന്നു താമസം.
Also Read-Murder | മയക്കുമരുന്നിന് അടിമയായ മകനെ കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി; പിതാവ് അറസ്റ്റിൽവിവാഹം കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള ബന്ധത്തെ മുത്തുക്കുട്ടി എതിർത്തു. ബന്ധുക്കള്‍ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തിങ്കളാഴ്ച മാണിക്യരാജിന്റെ വീട്ടിലെത്തിയ മുത്തുക്കുട്ടി ഇരുവരെയും അരിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി.
Murder | ഗൃഹനാഥനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു; മണക്കൂറുകൾക്കകം പ്രതി പിടിയിൽപാലക്കാട്: ഗൃഹനാഥനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയ ശേഷം കുത്തിക്കൊന്നു. പട്ടാമ്പി കൊപ്പം കടുകതൊടിയിലാണ് സംഭവം. വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് പിടികൂടി. ചെർപ്പുളശ്ശേരി മഞ്ചക്കല്ല് സ്വദേശി മുഹമ്മദാലിയെയാണ് കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹം ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്‍റെ വിരോധത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
വിസയുടെ കാശ് തിരികെ തരാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ പ്രതിയെ ചോദ്യം ചെയ്തതിൽനിന്നാണ് വിവാഹം ശരിയാക്കിതരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്‍റെ വിരോധമാണ് കൊലപാതക കാരണമെന്ന് വ്യക്തമായത്. അബ്ബാസ് വാങ്ങിയ പണം ഏറെ നാളായി മുഹമ്മദാലി തിരികെ ചോദിച്ചു. എന്നാൽ പണം നൽകാൻ അബ്ബാസ് തയ്യാറായില്ല. കൊപ്പം എസ്.ഐ എംബി രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Also Read-കിടക്കയില്‍ മൂത്രമൊഴിച്ചതിന് വളർത്തമ്മ ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്പ്പിച്ചുഇന്ന് രാവിലെ 6.30 നായിരുന്നു സംഭവം. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് വിവരം. കുത്തേറ്റ് ഗുരതരാവസ്ഥയിലായ അബ്ബാസിനെ ആശുപതിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊപ്പം പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.