വിവാഹം കഴിഞ്ഞിട്ട് എട്ട് മാസം തികയുന്നതിന് മുന്നേ ഭാര്യയെ ഭർത്താവ് വെടിവെച്ച് കൊന്നു. ഞായറാഴ്ച പുലർച്ചെ യുഎസിലെ മിസോറിയിലായിരുന്നു സംഭവം. 34കാരിയായ ക്രിസ്റ്റൽ ഹാൻഷുവിനെ ഭർത്താവായ ആരോൺ ഗിലിയാംസ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ ഗില്ലിയാംസിന്റെ വീട്ടിലെത്തിയപ്പോൾ മുഖത്ത് വെടിയേറ്റ് ഭാര്യ നിലത്ത് കിടക്കുകയായിരുന്നു. “എട്ട് മാസം മുമ്പ് താൻ ഒരിക്കലും വിവാഹം കഴിക്കാൻ പാടില്ലായിരുന്നു” എന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞ് വഴക്കിട്ടതായി പൊലീസ് പറഞ്ഞു.
Also Read ഇത് പൊളി സാധനം; മിന്നൽ ആകൃതിയിലുള്ള കുപ്പികളിൽ 'ടെക്കീല'യുടെ പുതിയ മദ്യം; വില 18,500 രൂപ
തുടർന്ന് ഭർത്താവ് കിടപ്പുമുറിയിൽ പോയി ഒരു .45 കാലിബർ സെമി ഓട്ടോമാറ്റിക് പിസ്റ്റൾ എടുത്ത് ഭാര്യയുടെ മുഖത്തേക്ക് വെടിവെക്കുകയായിരുന്നു. കൊലപാതകം, ആയുധം വെച്ചുള്ള അക്രമം തുടങ്ങിയ വകുപ്പുകൾ ചേർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Housewife killed, Husband and wife, Husband killed wife, കൊലപാതകം