നവവധുവിനെ ഭർത്താവിന്‍റെ ബന്ധുക്കളും തന്ത്രിയും കൂട്ടബലാത്സംഗം ചെയ്തു, തെളിവുകൾ നശിപ്പിക്കാൻ വസ്ത്രങ്ങൾ കത്തിച്ചു

news18india
Updated: September 30, 2018, 10:36 AM IST
നവവധുവിനെ ഭർത്താവിന്‍റെ ബന്ധുക്കളും തന്ത്രിയും കൂട്ടബലാത്സംഗം ചെയ്തു, തെളിവുകൾ നശിപ്പിക്കാൻ വസ്ത്രങ്ങൾ കത്തിച്ചു
News18
  • News18 India
  • Last Updated: September 30, 2018, 10:36 AM IST IST
  • Share this:
കുരുക്ഷേത്ര: നവവധുവിനെ ഭർത്താവിന്‍റെ ബന്ധുക്കളും തന്ത്രിയും ചേർന്ന് കൂട്ട ബലാൽസംഗം ചെയ്തു. ഹരിയാനയിലെ യമുനാനഗറിലാണ് സംഭവം. യുവതിയുടെ പിതാവ് ശനിയാഴ്ച പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

സെപ്തംബർ 12ന് ആയിരുന്നു യുവതിയെ യമുനാനഗറിലേക്ക് വിവാഹം ചെയ്ത് അയച്ചത്. വിവാഹത്തിനു ശേഷം ഉടൻ തന്നെ ഭർത്താവിന്‍റെ വീട്ടിൽ നിന്ന് പെൺകുട്ടിയുടെ അച്ഛനെ വിളിക്കുകയും പെൺകുട്ടിക്ക് മാനസികപ്രശ്നങ്ങൾ ഉണ്ടെന്ന് പറയുകയും ചെയ്തു.

ശബരിമലയ്ക്ക് ഒപ്പം നിന്ന് സുപ്രീംകോടതിക്കു വേണ്ടി പ്രാർത്ഥിച്ച് ഉമ്മൻ ചാണ്ടി

യുവതിയുടെ പിതാവ് ഭർത്യവീട്ടിലെത്തിയപ്പോൾ യുവതി ബോധമില്ലാതെ നിലത്തു കിടക്കുന്നതാണ് കണ്ടത്. ബോധം വന്നതിനു ശേഷം സംഭവിച്ച കാര്യങ്ങൾ മുഴുവൻ അവർ പിതാവിനോട് വിശദീകരിക്കുക

വിവാഹം കഴിഞ്ഞ ആദ്യദിവസം തന്നെ മന്ത്രവാദിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. മത്തുണ്ടാകുന്ന ദ്രവ്യം നൽകി. ഭർത്താവിന്‍റെ മൂത്ത സഹോദരനും ഭർത്താവിന്‍റെ സഹോദരിയുടെ ഭർത്താവും ബലാൽസംഗം ചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ മന്ത്രവാദിയുടെ കൂടെയും ലൈംഗികബന്ധത്തിൽ ഏർപ്പെടേണ്ടി വന്നു. മകളുടെ ഭർത്താവിന്‍റെ അമ്മയും സഹോദരിമാരും എല്ലാത്തിനും കൂട്ടുനിന്നെന്നും അവർ പറഞ്ഞു. പരാതിയിൽ യുവതിയുടെ പിതാവ് വ്യക്തമാക്കി.

'18 ദിവസത്തിനുള്ളിൽ സ്ത്രീകൾക്കു മുന്നിൽ ശബരിമല നട തുറക്കും'ബലാൽസംഗത്തിനു ശേഷം തെളിവുകൾ നശിപ്പിക്കുന്നതിന്‍റെ ഭാഗമായി യുവതിയുടെ വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞു. യമുനാനഗർ പൊലീസ് കേസ് അന്വേഷിക്കുന്നുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading