ചെന്നൈ: വിരുന്നിനായി ഭാര്യവീട്ടിലെത്തിയ നവവരനെ ഭാര്യാപിതാവ് വെട്ടിക്കൊലപ്പെടുത്തി. തിരൂവാരൂര്‍ ജില്ലയിലെ തിരുത്തുറൈപൂണ്ടിലാണ് സംഭവം. വീരപുരം ഗ്രാമത്തിലെ മുരുകേശനെയാണ് (23) ഭാര്യാപിതാവ് രവിചന്ദ്രന്‍ കൊലപ്പെടുത്തിയത്. മുരുകേശനും രവിചന്ദ്രന്റെ മകള്‍ അരവിന്ധ്യയും തമ്മിലുള്ള വിവാഹം നടന്ന് നാലാംദിവസമാണ് കൊലപാതകം.
മദ്യപിച്ചു ആളുകളുടെ മുന്നില്‍ അപമാനിച്ചതിന്റെ വൈരാഗ്യത്തിലാണ് രവിചന്ദ്രന്‍ മരുമകനെ കൊന്നതെന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ 13 നായിരുന്നു കൂലിവേലക്കാരനായ മുരുകേശനും അരവിന്ധ്യയും തമ്മിലുള്ള വിവാഹം. അതിന് ശേഷം 15 ന് ഇരുവരും വിരുന്നിനായി അരവിന്ധ്യയുടെ വീട്ടിലെത്തി. ഇരുവരും ഇവിടെ താമസിച്ചുവരുമ്പോള്‍ മദ്യപിച്ച മുരുകേശനും രവിചന്ദ്രനും തമ്മില്‍ വഴക്കുണ്ടായതായി പറയപ്പെടുന്നു.
കഴിഞ്ഞദിവസം വീടിന് സമീപം രക്തത്തില്‍ കുളിച്ചനിലയില്‍ മുരുകേശന്റെ മൃതശരീരം കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രവിചന്ദ്രന്‍ ഒളിവില്‍പ്പോയി. തിരുത്തുറൈപൂണ്ടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ രവിചന്ദ്രന്‍ അരിവാള്‍കൊണ്ട് മുരുകേശനെ വെട്ടുകയായിരുന്നുവെന്ന് തെളിഞ്ഞു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
Also Read-
Honour Killing | വിരുന്ന് നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി വധുവിനെയും വരനെയും ബന്ധുക്കള്‍ വെട്ടിക്കൊന്നുതമിഴ്നാട്ടിലെ കുംഭകോണത്ത് ദിവസങ്ങൾക്ക് മുൻപാണ് വിരുന്ന് നൽകാമെന്ന് വിളിച്ചുവരുത്തി വധുവിനെയും വരനെയും ബന്ധുക്കൾ വെട്ടിക്കൊന്നത്. വധുവിന്റെ സഹോദരനാണ് നവദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചു ദിവസം മുന്‍പ് വിവാഹിതരായ ശരണ്യ - മോഹന്‍ എന്നീ ദമ്പതികളെയാണ് ബന്ധുക്കള്‍ വെട്ടിവീഴ്ത്തിയത്. സഹോദരനായ ശക്തിവേല്‍, ബന്ധു രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയി.
Also Read-
Sexual Assault| 'സാറിന്റെ തൊപ്പി പോകും'; വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അമ്പാടി കണ്ണൻ പൊലീസിനോട്കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ. 31-കാരനായ മോഹനും 22-കാരിയായ ശരണ്യയും തിരുനെല്‍വേലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്. പ്രണയം സ്വന്തം വീട്ടില്‍ പറഞ്ഞപ്പോള്‍ ശരണ്യയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും സ്വന്തം സമുദായത്തില്‍പ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 9-നായിരുന്നു ചെന്നൈയില്‍ വെച്ച് ഇരുവരും വിവാഹിതരായത്.
വിവാഹത്തെക്കുറിച്ച് അറിഞ്ഞ ശരണ്യയുടെ സഹോദരന്‍ ശക്തിവേല്‍, ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരാന്‍ ശരണ്യയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ ഇരുവരെയും ശക്തിവേലും ബന്ധുവും വടിവാളുമായി എത്തി വെട്ടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.