• HOME
 • »
 • NEWS
 • »
 • crime
 • »
 • രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതി കണ്ണൂരിൽനിന്ന് സ്വർണാഭരണങ്ങളുമായി മുങ്ങി; കർണാടകയിൽവെച്ച് ഫോൺ ഓഫായി

രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതി കണ്ണൂരിൽനിന്ന് സ്വർണാഭരണങ്ങളുമായി മുങ്ങി; കർണാടകയിൽവെച്ച് ഫോൺ ഓഫായി

ഗള്‍ഫില്‍ സഹപ്രവര്‍ത്തകനായിരുന്ന ബീഹാര്‍ സ്വദേശി വഴിയാണ് സുമേഷ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിലായതോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കണ്ണൂർ: രണ്ടു മാസം മുമ്പ് വിവാഹിതയായ അന്യ സംസ്ഥാനക്കാരിയായ യുവതി സ്വർണാഭരണങ്ങളുമായി മുങ്ങിയതായി പരാതി. യുവതിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്ന ചെറുകുന്ന് കവിണിശ്ശേരി സ്വദേശിയായ സുമേഷാണ് കണ്ണപുരം പൊലീസിൽ പരാതി നൽകിയത്. അന്യസംസ്ഥാനക്കാരിയായ ഭാര്യ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയെന്നാണ് സുമേഷ് പൊലീസിന് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. പഴയങ്ങാടി വലിയ വളപ്പില്‍ സുമേഷിന്റ ഭാര്യയായ ബീഹാര്‍ പാറ്റ്ന സ്വദേശിനി പിങ്കി കുമാരി (26)യെയാണ് കാണാനില്ലെന്നാണ് പരാതി.

  ഗള്‍ഫില്‍ സഹപ്രവര്‍ത്തകനായിരുന്ന ബീഹാര്‍ സ്വദേശി വഴിയാണ് സുമേഷ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിലായതോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം വീട്ടുകാരും ബന്ധുക്കളും വിവാഹത്തെ എതിർത്തെങ്കിലും പിന്നീട് ഇരു വീട്ടുകാരുടെയും സമ്മത പ്രകാരം രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം സുമേഷ് ഗൾഫിലേക്കു മടങ്ങി പോയി. അതിനുശേഷം പിങ്കി കുമാരി, സുമേഷിന്‍റെ വീട്ടിൽ ആണ് കഴിഞ്ഞിരുന്നത്.

  Also Read- ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊന്ന് 16 കിലോ സ്വർണം കവർന്നു; അക്രമികളിൽ ഒരാളെ കൊന്നു; നാലുപേർ പിടിയിൽ

  കഴിഞ്ഞ ദിവസം രാത്രിയോടെ പിങ്കി കുമാരി വീട് വിട്ട് ഇറങ്ങുകയായിരുന്നു. വീട്ടുകാർ കാണാതെയാണ് യുവതി ഇറങ്ങിപ്പോയത്. ഏറെ നേരവും വീട്ടിൽ ആളനക്കമില്ലാതായതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് പിങ്കി കുമാരി വീട്ടിൽ ഇല്ലെന്ന് മനസിലായത്. തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ വഴി ബന്ധപ്പെട്ടുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

  ഇതേത്തുടർന്ന് വീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് വിവാഹ സമയത്ത് വധുവിന് വരന്റെ വീട്ടുകാര്‍ നല്‍കിയ ആഭരണങ്ങളും വസ്ത്രങ്ങളും എടുത്താണ് ഇറങ്ങിപ്പോയതെന്ന് മനസ്സിലായി. തുടർന്ന് സുമേഷിനെ വിവരം അറിയിക്കുകയും കണ്ണപുരം പൊലീസില്‍ പരാതി നൽകുകയുമായിരുന്നു.

  മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതി കേരള അതിർത്തി പിന്നിട്ടുവെന്നും കർണാടകത്തിൽവെച്ച് ഫോൺ ഓഫായതായും കണ്ടെത്തി. സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ കര്‍ണ്ണാടകയിലും മറ്റ് പരിസരങ്ങളിലും ടവര്‍ ലൊക്കേഷന്‍ കാട്ടിയെങ്കിലും പിന്നാലെ ഫോണ്‍ ഓഫാകുകയായിരുന്നു.

  കഴിഞ്ഞ ആഴ്ച ആലപ്പുഴയിൽ പ്രണയിച്ച്‌ വിവാഹം കഴിച്ച നവദമ്പതികളിൽ വരനെ ആക്രമിച്ചു യുവതിയുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ സംഭവം ഉണ്ടായിരുന്നു. നവദമ്പതികള്‍ ബൈക്കില്‍ എത്തുമ്പോഴായിരുന്നു സംഭവം. മാവേലിക്കര പുല്ലംപ്ലാവ് റെയില്‍വേ മേല്‍പാലത്തിനു സമീപം ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഇഷ്ടിക കഷ്ണം കൊണ്ടാണ് യുവതിയുടെ വീട്ടുകാർ നവവരനെ ആക്രമിച്ചത്. പുന്നമ്മൂട് പോനകം കാവുളളതില്‍ തെക്കേതില്‍ സന്തോഷും പോനകം കൊട്ടയ്ക്കാത്തേത്ത് സ്നേഹയുമാണ് ആക്രമിക്കപ്പെട്ടത്. തലയ്ക്കു പരുക്കേറ്റ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ 13നാണ് സന്തോഷിന്‍റെയും സ്വപ്നയുടെയും വിവാഹം ക്ഷേത്രത്തില്‍ വച്ച്‌ നടന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം നടത്തണമെന്ന ആവശ്യം സ്നേഹയുടെ വീട്ടുകാർ തള്ളിക്കളഞ്ഞിരുന്നു. സ്നേഹയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു 13ന് ഇരുവരും വിവാഹിതരായത്.
  Published by:Anuraj GR
  First published: