ആലപ്പുഴ: മൂന്നു മാസം മുമ്പ് വിവാഹിതയായ യുവതി ആറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നര കിലോമീറ്ററോളം അകലെ നിന്ന് യുവതിയെ രക്ഷപെടുത്തി. മാലക്കര സ്വദേശിനിയായ 26 കാരിയാണ് ഞായറാഴ്ച രാവിലെ ആറോടെ ആറാട്ടുപുഴ പാലത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി പമ്പയാറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ആറ്റിലേക്ക് ചാടിയ യുവതി ഒന്നര കിലോമീറ്ററോളം ഒഴുകിയെത്തി. ഇടനാട് പാലത്തിനു സമീപത്തെ പുറത്തോത്ത് കടവില്‍ യുവതി മുങ്ങിത്താഴുന്നത് കണ്ട് സമീപവാസികള്‍ ബഹളം വെച്ചു. ഇതു കേട്ട് ഓടി എത്തിയ ഇടനാട് പുറത്തോത്ത് വീട്ടില്‍ രാജഗോപാലന്‍, മക്കളായ അജിത് രാജ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിതിനെ തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പൊലീസ് യുവതിയിൽ നിന്ന് വിശദാംശങ്ങൾ തേടിയ ശേഷം വീട്ടുകാർക്കൊപ്പം മടക്കി അയയ്ക്കുകയായിരുന്നു. അതേസമയം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്തിനാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിൽ യുവതിയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഈ സംഭവത്തിലും ഭര്ത്തൃപീഡനമെന്നാണ് പരാതി. പരവൂർ ചിറക്കരത്താഴം സ്വദേശി വിജിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
ഭർത്താവിൽ നിന്നു പീഡനമെന്ന പരാതി നിലനിൽക്കെ യുവതിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുത്തൻകുളത്തിനു സമീപം ചിറക്കരത്താഴം വിഷ്ണുഭവനിൽ റീനയുടെ മകൾ വിജിതയെയാണ് ഒരു മാസം മുമ്പ് ഗൃഹപ്രവേശം നടത്തിയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 30 വയസ്സായിരുന്നു.
id="google_ads_iframe_/1039154/NW18_MLY_Desktop/NW18_MLY_STATE/NW18_MLY_STATE_AS/NW18_MLY_STAT_AS_ROS_BTF_728_0__container__">കുളിമുറിയുടെ കതക് അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു സംഭവമെന്ന് കരുതുന്നു. ഭർത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിനു പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു. സംഭവത്തിൽ വനിതാകമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ വേദനയുണ്ടെന്ന് ഷാഹിദ കമൽ പറഞ്ഞു. സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഉന്നയിക്കാൻ വാർഡ് തലത്തിൽ സമിതികൾ രൂപീകരിക്കും.
കോവിഡ് രണ്ടാം തരംഗം; 60 വയസിന് താഴെ മരണ നിരക്ക് ഉയർന്നു ; ആദ്യ തരംഗത്തെക്കാൾ മരണം ഇരട്ടിയിലേക്ക്ഗ്യാസ് സിലിൻഡർ കൊണ്ട് കുളിമുറിയുടെ കതകു തകർത്ത് രതീഷ് തന്നെ വിജിതയെ പുറത്തെടുത്തുവെന്നാണ് ഈ സമയം അവിടെ ഉണ്ടായിരുന്ന ബന്ധുക്കളോട് രതീഷ് പറഞ്ഞത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രതീഷ് ഒളിവിലാണ്. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്. രതീഷ് സ്ഥിരമായി വിജിതയെ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് മകൻ അർജുൻ പറഞ്ഞു. പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ, വനിത എസ് ഐ സരിത, എ എസ് ഐ ഹരി സോമൻ എന്നിവർ വീട്ടിലെത്തി അന്വേഷണം നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് വിജിതയുടെ അമ്മയുടെ മൊഴിയെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.