• HOME
  • »
  • NEWS
  • »
  • crime
  • »
  • പോലീസിനെ കുഴക്കി അതിഥിതൊഴിലാളി ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന വാർത്ത

പോലീസിനെ കുഴക്കി അതിഥിതൊഴിലാളി ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന വാർത്ത

എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെ അതിഥിതൊഴിലാളിയായ യുവതി കൊലപാതകം നടത്തി ഏലത്തോട്ടിൽ കുഴിച്ചിട്ടു എന്നായിരുന്നു വാർത്ത

  • Last Updated :
  • Share this:
    കട്ടപ്പന: അവിവാഹിതയായ യുവതി പ്രസവിച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന വാർത്ത പോലീസിനെ കുഴക്കി. ഇടുക്കി ഉടുമ്പൻചോലയിലെ എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെ അതിഥിതൊഴിലാളിയായ യുവതി കൊലപാതകം നടത്തി ഏലത്തോട്ടിൽ കുഴിച്ചിട്ടു എന്നായിരുന്നു വാർത്ത പരന്നത് .

    പ്രസവിച്ച ശേഷം യുവതി കുട്ടികളെ കൊന്നു കുഴിച്ചുമൂടി എന്നായിരുന്നു വിവരം . ഇത് സംബന്ധിച്ച് പൊലീസിൽ ഫോൺ കോളും എത്തി.അവിവാഹിതയായ സ്ത്രീ കുട്ടികളെ കുഴിച്ചിടുന്നത് കണ്ടെന്നായിരുന്നു നാട്ടുകാർ അറിയിച്ചത്. ഉടൻ തന്നെ സിഐ സംഭവസ്ഥലത്തെത്തി സ്ത്രീയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു. അപ്പോൾ കഥ മാറി. യുവതിയുടെ ഗർഭം അലസിയിരുന്നു. പുറത്തുവന്ന ചാപിള്ളയെയാണ് കുഴിച്ചിട്ടത്.

    Also Read-യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; ഭർത്താവ് അറസ്റ്റിൽ

    രക്തസ്രാവത്തിന് രാജാക്കാട് ആശുപത്രിയിൽ നിന്ന് മരുന്നും വാങ്ങിയിരുന്നു. യുവതിയുടെ വാദം സ്ഥിരീകരിക്കുന്നതിനായി പൊലീസ് ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയയാക്കി. ഇതോടെ യുവതി പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു.ഈ മാസം 18നാണ് മധ്യപ്രദേശ് സ്വദേശിനിയായ യുവതി കേരളത്തിലെത്തിയത്. ഭർത്താവ് മറ്റൊരിടത്ത് ജോലിയിലാണ്. കൃത്യമായ പരിചരണം ലഭിക്കാത്തതുകൊണ്ടാണ് ഗർഭം അലസിയതെന്ന് യുവതി പറയുന്നു.

    അക്ഷരം പഠിക്കാൻ വീട്ടിലെത്തിയ നാലര വയസ്സുകാരിയെ പീഡിപ്പിച്ചു; 69 കാരൻ അറസ്റ്റിൽ

    പത്തനംതിട്ട: നാലരവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 69 കാരൻ അറസ്റ്റിൽ. കൊടുമൺ രണ്ടാംകുറ്റി ലതാഭവനം വീട്ടിൽ വിദ്യാധരനാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ അക്ഷരം പഠിക്കാനെത്തിയ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. ഇയാളുടെ ഭാര്യയാണ് കുട്ടിയെ പഠിപ്പിച്ചിരുന്നത്.

    പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ പ്രവീൺ, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ സന്തോഷ്‌, എസ്.സി.പി. അൻസാർ, സി.പി.ഒമാരായ സൂര്യമിത്ര, അജിത് എന്നിവരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

    മറ്റൊരു സംഭവത്തിൽ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ പീഡനത്തിന് ഇരയാകുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. 78 കാരനായ പ്രതി മൂന്ന് മാസം മുമ്പ് പെൺകുട്ടിയെ പീഡിപ്പിക്കുന്നത് കാണാനായിടയായ ചില യുവാക്കളാണ് ദൃശ്യം മൊബൈലിൽ പകർത്തിയത്.

    Also Read-പ്രായപൂർ‌ത്തിയാകാത്ത പെൺ‌കുട്ടികളെ കേരളത്തിലേക്ക് കടത്തി; പാസ്റ്റർ അറസ്റ്റിൽ

    കഴിഞ്ഞ ദിവസം പെൺകുട്ടി പാമ്പുകടിയേറ്റ് മരിച്ചതിന് പിന്നാലെ പീഡനത്തിന് ഇരയാകുന്ന ദൃശ്യം സമൂഹമാധ്യമങ്ങൾ വഴി യുവാക്കൾ പ്രചരിപ്പിക്കുകയായിരുന്നു.

    പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതിനും പ്രചരിപ്പിച്ചതിനും യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയെ പീഡിപ്പിച്ച 78കാരനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്നാണ് വയോധികനെ പൊലീസ് പിടികൂടിയത്. അഞ്ച് വയസാകുന്നതിന് മുമ്പ് മാതാപിതാക്കൾ മരിച്ച പെൺകുട്ടി ഒരു ബന്ധുവിന്‍റെ വീട്ടിൽനിന്നാണ് വളർന്നത്. ഈ വീടിന് സമീപത്തുള്ള വയോധികനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
    Published by:Jayesh Krishnan
    First published: