• HOME
  • »
  • NEWS
  • »
  • crime
  • »
  • പ്ലേസ്മെന്റ് ഏജൻസികളുടെ മറവിൽ മനുഷ്യക്കടത്ത് റാക്കറ്റ് നടത്തി; ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു

പ്ലേസ്മെന്റ് ഏജൻസികളുടെ മറവിൽ മനുഷ്യക്കടത്ത് റാക്കറ്റ് നടത്തി; ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു

നേരത്തെ അറസ്റ്റിലായ മനുഷ്യക്കടത്ത് കേസ് പ്രതി പന്ന ലാൽ മഹ്തോയുടെ അടുത്ത അനുയായിയാണ് ഒറാവോൺ. ഇയാൾ മനുഷ്യക്കടത്ത് റാക്കറ്റിൽ സജീവ പങ്കാളിയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    ന്യൂഡൽഹി: പ്ലേസ്മെന്‍റ് ഏജൻസിയുടെ മറവില്‍ മനുഷ്യക്കടത്ത് റാക്കറ്റ് നടത്തിയ ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ വ്യാഴാഴ്ചയാണ് സംഭവം. ജാർഖണ്ഡിലെ ഖുന്ദി സ്വദേശിയായ ഗോപാൽ ഒറാവോൺ ആണ് അറസ്റ്റിലായത്. എൻഐഎ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

    നേരത്തെ അറസ്റ്റിലായ മനുഷ്യക്കടത്ത് കേസ് പ്രതി പന്ന ലാൽ മഹ്തോയുടെ അടുത്ത അനുയായിയാണ് ഒറാവോൺ. ഇയാൾ മനുഷ്യക്കടത്ത് റാക്കറ്റിൽ സജീവ പങ്കാളിയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഐപിസി, ബോണ്ടഡ് ലേബർ സിസ്റ്റം (നിർത്തലാക്കൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം കഴിഞ്ഞ വർഷം ജൂലൈ 19 ന് ഖുന്തിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആര്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

    മാർച്ച് നാലിന് എൻഐഎ കേസ് വീണ്ടും രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. ഡൽഹിയിലെ മൂന്ന് പ്ലേസ്മെന്റ് ഏജൻസികളുടെ മറവിൽ മഹ്തോയും ഭാര്യ സുനിത ദേവിയും മനുഷ്യക്കടത്ത് റാക്കറ്റ് നടത്തുകയായിരുന്നുവെന്ന് എൻ‌ഐ‌എ ഉദ്യോഗസ്ഥർ പറഞ്ഞു.

    ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും ജോലി നൽകാമെന്ന വ്യാജേന ജാർഖണ്ഡിൽ നിന്ന് ദരിദ്രരും പ്രായപൂർത്തിയാകാത്തവരുമായ ആൺകുട്ടികളെയും പെൺകുട്ടികളെയും കൊണ്ടുവന്ന് അവർക്ക് ശമ്പളം നൽകാതെ ചൂഷണം ചെയ്യുകയായിരുന്നു.

    ഈ ചൂഷണ പ്രവർത്തനത്തിൽ ഒറയോൺ അവരെ സഹായിച്ചിരുന്നുവെന്ന് എൻ‌ഐ‌എ ഉദ്യോഗസ്ഥർ പറഞ്ഞു. ജാർഖണ്ഡിലെ നാല് വ്യത്യസ്ത ജില്ലകളായ പാകൂർ, സാഹിബ്ഗഞ്ച്, ഗുംല, ഖുന്തി എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ഫെസിലിറ്റേറ്റർമാരുടെ താമസസ്ഥലത്തും തിരച്ചിൽ നടത്തി.



    നിരവധി രേഖകൾ, റെയിൽവേ ടിക്കറ്റുകൾ, മൊബൈൽ ഹാൻഡ്‌സെറ്റുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും എൻഐഎവക്താവ് കൂട്ടിച്ചേർത്തു.
    Published by:Gowthamy GG
    First published: