നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Gold Smuggling| സ്വര്‍ണക്കടത്ത് കേസില്‍  ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍  നൽകണമെന്ന് NIA കോടതി

    Gold Smuggling| സ്വര്‍ണക്കടത്ത് കേസില്‍  ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍  നൽകണമെന്ന് NIA കോടതി

    സ്വപ്നയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് 4 ലേക്ക് മാറ്റി.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍  ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലിസ്റ്റാക്കി നല്‍കാന്‍ ആവശ്യപ്പെട്ട് എന്‍ ഐ എ കോടതി. സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഈ ആവശ്യം എന്‍ഐഎയോട് ആവശ്യപ്പെട്ടത്. കേസ് ഡയറി ഹാജരാകാനും ആവശ്യപ്പെട്ട  കോടതി, സ്വപ്നയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് 4 ലേക്ക് മാറ്റി.

    വളരെ തിടുക്കപ്പെട്ടാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതെന്നും രാജ്യദ്രോഹ കുറ്റം നിലനില്‍കില്ലെന്നുമുള്ള വാദമാണ് സ്വപ്നയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് 15 ദിവസമായിട്ടും യുഎപിഎ കുറ്റം കണ്ടെത്താനായിട്ടില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. മാത്രമല്ല സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസ് മാത്രമേ നിലനില്‍ക്കൂ, എന്‍ഐഎ കേസ് നിലനില്‍ക്കില്ലെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ ജിയോ പോള്‍ പറഞ്ഞു.

    TRENDING:COVID 19 | ഇളവുകൾ അനുവദിക്കും; തിരുവനന്തപുരത്ത് ലോക്ക്ഡൗൺ തുടരും[NEWS]Fact Check | മാസ്ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തോ?[PHOTOS]INSPIRING LIFE | ഉയരമല്ല കാര്യം; പൊക്കമില്ലായ്മയെ ഐഎഎസ് കൊണ്ട് തോൽപിച്ച് ആർതി ദോഗ്ര [NEWS]

    ജാമ്യാപേക്ഷയില്‍ സ്വപ്‌നയുടെ അഭിഭാഷകന്റെയും എന്‍ഐഎ പ്രോസിക്യൂട്ടറുടെയും വാദമാണ് ഇന്ന് നടന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ അസൗകര്യം മൂലം ഹാജരാക്കാത്തതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.  ഒപ്പം തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തുന്ന വിവരങ്ങള്‍ ലിസ്റ്റാക്കി നല്‍കാനും കേസ് ഡയറി ഹാജരാക്കാനും കോടതി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി.

    എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജരേഖ ചമച്ച കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ചിന് എൻഐഎ കോടതി അനുമതി നല്‍കി. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സ്വപന, സന്ദീപ് ഉള്‍പ്പടെയുള്ള 12 പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
    Published by:Rajesh V
    First published:
    )}