• HOME
  • »
  • NEWS
  • »
  • crime
  • »
  • NIA INVESTIGATNG KOCHI DRUG ACCUSED CONNECTION WITH FISHING BOAT DRUG CASE NJ TV

കൊച്ചി മയക്കുമരുന്ന് കേസ്: പ്രതികളുടെ ലഹരി കടത്ത് ഇടപാടുകളെക്കുറിച്ച് എൻ ഐ എ അന്വേഷണം

പ്രതികൾക്ക്  കപ്പലിൽനിന്ന് മയക്കുമരുന്നും ആയുധങ്ങളും പിടികൂടിയ സംഘവുമായി ബന്ധമുണ്ടോയെന്ന് എൻ ഐ എയും പരിശോധിക്കുന്നുണ്ട്.

News18

News18

  • Share this:
കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതി ത്വയിബയുടെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ പണം നൽകിയവരെന്ന് സംശയിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. എം ഡി എം എ കേസിൽ അറസ്റ്റിലായ പ്രതികൾക്ക്  കപ്പലിൽനിന്ന് മയക്കുമരുന്നും ആയുധങ്ങളും പിടികൂടിയ സംഘവുമായി ബന്ധമുണ്ടോയെന്ന് എൻ ഐ എയും പരിശോധിക്കുന്നുണ്ട്.

കൊച്ചിയിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ ആണ് എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായ ത്വയിബ താമസിച്ചിരുന്ന  കാക്കനാടുള്ള ഫ്ലാറ്റിൽ അന്വേഷണസംഘം റെയ്ഡ് നടത്തി. ചില വ്യക്തികളുടെ പേരും തുക ഉൾപ്പെടുന്ന വിവരങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന കുറിപ്പ് അന്വേഷണ സംഘത്തിന് ഇവിടെനിന്ന് ലഭിച്ചു. മയക്കുമരുന്ന് വാങ്ങുന്നതിന് പണം നൽകിയവരാണ് ഇവരെന്നാണ് എക്സൈസ് സംശയിക്കുന്നത്.

ആദ്യഘട്ട ചോദ്യംചെയ്യലിൽ ത്വയിബയുടെ മയക്കുമരുന്ന് കടത്തിലെ പങ്കാളിത്തത്തെക്കുറിച്ച് മാത്രമാണ് വിവരം ലഭിച്ചിരുന്നത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ത്വയിബയിൽ നിന്ന് പണമിടപാട് നടത്തിയവരെക്കുറിച്ചും വിവരങ്ങൾ തേടും. എം ഡി എം എ പിടികൂടിയ കേസിലെ പ്രതികളുടെ ലഹരി കടത്ത് ഇടപാടുകളെക്കുറിച്ച് എൻ ഐ എ സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ കപ്പലിൽനിന്ന്  300 കോടി രൂപയുടെ ലഹരിവസ്തുക്കളും ആയുധവും പിടികൂടിയ സംഭവത്തിൽ  ചെന്നൈയിൽ നിന്നുള്ള ആളുകളുടെ പങ്കാളിത്തവും തെളിഞ്ഞിരുന്നു.

Also Read-ആലപ്പുഴ നഗരത്തിലും കുട്ടനാട്ടിലും നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു; പ്രതി പിടിയില്‍; പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ്

കൊച്ചിയിലെ സംഘം ചെന്നൈയിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. ഇവരുമായി കൊച്ചിയിലെ സംഘത്തിന് ബന്ധമുണ്ടോ എന്നാണ് സംശയം. മയക്കുമരുന്ന് കേസിലെ പ്രതികളുടെ വിവരങ്ങൾ എക്സൈസിൽ നിന്നും എൻ ഐ എ ശേഖരിച്ചിട്ടുണ്ട്.

കൊച്ചിയില്‍  മയക്കുമരുന്ന് പിടികൂടിയ കേസിലെ പ്രതികളുമായുള്ള എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവർ താമസിച്ചിരുന്ന പോണ്ടിച്ചേരിയിലെ കോട്ടേജിൽ ആണ് ആദ്യം കൊണ്ടുപോയത്. ഇവിടുത്തെ ജീവനക്കാർ പ്രതികളായ ശ്രീമോനെയും മുഹമ്മദ്‌ ഫവാസിനെയും തിരിച്ചറിഞ്ഞു. കഴിഞ്ഞ 13ആം തിയതി ചെന്നൈയിലെത്തിയ ഇവർ ഹോട്ടലിൽ താമസിച്ച ശേഷം പതിനാലാം തീയതി ആണ് മയക്കുമരുന്നുമായി കാറിൽ കൊച്ചിയിലേക്ക് തിരിച്ചത്.

റെയ്ഡിൽ പെട്ടെന്ന് പിടികൂടാതിരിക്കാൻ ആണ് ഇവർ നായ്ക്കളെയും കാറിൽ കൊണ്ടുവന്നതെന്ന് എക്സൈസ് സംശയിക്കുന്നത്. നായ്ക്കളെ വാങ്ങിയവരെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പോണ്ടിച്ചേരിയിൽ സംഘം സന്ദർശിച്ച വിവിധ സ്ഥലങ്ങളിലും അന്വേഷണസംഘം ഇവരെ കൊണ്ടുപോയി. പിന്നീട് പ്രതികളുമായി ചെന്നൈയിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി എം കാസിമിന്റെ നേതൃത്വത്തിലാണ് പ്രത്യേകമായുള്ള തെളിവെടുപ്പ്.  ഇവർക്ക് മയക്കുമരുന്നു നൽകിയവരെ പിടികൂടാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. ഇവരെ പിടികൂടാൻ എക്സൈസ് ശ്രമം തുടരുകയാണ്.
Published by:Naseeba TC
First published:
)}