• HOME
  • »
  • NEWS
  • »
  • crime
  • »
  • 'പള്ളിയിൽ പോകാൻ അനുവദിച്ചില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലും'; ജയില്‍ ഉദ്യോഗസ്ഥന് തടവുകാരന്‍റെ വധഭീഷണി

'പള്ളിയിൽ പോകാൻ അനുവദിച്ചില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലും'; ജയില്‍ ഉദ്യോഗസ്ഥന് തടവുകാരന്‍റെ വധഭീഷണി

എൻ.ഐ.എ. കേസിലെ തടവുകാരനായ നാറാത്ത് സ്വദേശി മുഹമ്മദ് പോളക്കണ്ടിയാണ് ജയില്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്

  • Share this:

    പ്രാർഥനയ്ക്ക് പള്ളിയിൽ പോകാൻ അനുവദിച്ചില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലുമെന്ന് ജയില്‍ ഉദ്യോഗസ്ഥന് തടവുകാരന്‍റെ ഭീഷണി. കണ്ണൂർ സെൻട്രൽ ജയിലിലാണ് സംഭവം. എൻ.ഐ.എ. കേസിലെ തടവുകാരനായ നാറാത്ത് സ്വദേശി മുഹമ്മദ് പോളക്കണ്ടിയാണ് ജയില്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്. ഇയാൾക്കെതിരേ ജോയിന്റ് സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി.

    Also Read- കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച്; പാക് ബന്ധത്തിൽ കോടികളുടെ ഹവാല ഇടപാട്: ക്രൈംബ്രാഞ്ച്

    വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രാർഥനയ്ക്ക് പള്ളിയിൽ പോകാൻ അനുവദിച്ചില്ലെങ്കിൽ വധിക്കുമെന്നാണ് ഭീഷണി. ജോർജിയയിൽ തീവ്രവാദസംഘടനയായ ഐ.എസിൽ ചേരാൻ പോയയാളാണ്  മുഹമ്മദ് പോളക്കണ്ടി . ഐ.എസ്. ബന്ധത്തിന്റെ പേരിൽ യു.എ.പി.എ. ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷാ സംവിധാനമുള്ള പത്താം ബ്ലോക്കിലാണ് ഇയാളെ പാർപ്പിച്ചിട്ടുള്ളത്.

    Published by:Arun krishna
    First published: